---
title: "#ArsamShareef | അഭിമാന നേട്ടം; ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി നാദാപുരം സ്വദേശി ആർസം ഷരീഫ്"
english_title: "#proud #achievement #Nadapuram #native #ArsamSharif #qualified #National #Championship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250131/proud-achievement-nadapuram-native-arsamsharif-qualified-national-championship"
published_at: "2024-11-18T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ae93b768c5__shareef.jpg"
keywords: []
---

# #ArsamShareef | അഭിമാന നേട്ടം; ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി നാദാപുരം സ്വദേശി ആർസം ഷരീഫ്

> **Lead Summary:** **നാദാപുരം: **അടുത്തമാസം ബംഗളൂരുവിൽ നടക്കുന്ന ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആർസം ഷെരീഫ് വീണ്ടും യോഗ്യത നേടി.

## Article Content

**നാദാപുരം: **അടുത്തമാസം ബംഗളൂരുവിൽ നടക്കുന്ന ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആർസം ഷെരീഫ് വീണ്ടും യോഗ്യത നേടി.

കൊച്ചിയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ട് ഇനങ്ങളിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ഈ മിടുക്കൻ കേരളത്തെ പ്രതിനിധീകരിച്ചാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

2021 ഡിസംബറിൽ ഡൽഹിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും ഈ വിദ്യാർത്ഥി തന്നെയാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

നാദാപുരം മേഖലയിലെ പ്രമുഖ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ. ഷരീഫ് യഹിയയുടെയും ഡോ. ഷബാന ഷെരീഫിൻന്റെയും മകനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250131/proud-achievement-nadapuram-native-arsamsharif-qualified-national-championship)