---
title: "#KuyyeriMLPSchool | നാടിന് അഭിമാനമായി; അറബിക് സാഹിത്യോത്സവത്തിൽ കിരീടം നേടി കുയ്യേരി എം എൽ പി സ്കൂൾ"
english_title: "#Kuyyeri #MLP #School #won #title #second #time #Arabic #Literature #Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250144/kuyyeri-mlp-school-won-title-second-time-arabic-literature-festival"
published_at: "2024-11-18T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673af16332e79_kalolsavam.jpg"
keywords: []
---

# #KuyyeriMLPSchool | നാടിന് അഭിമാനമായി; അറബിക് സാഹിത്യോത്സവത്തിൽ കിരീടം നേടി കുയ്യേരി എം എൽ പി സ്കൂൾ

> **Lead Summary:** **നാദാപുരം: ** ഉപജില്ല സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന അറബിക് സാഹിത്യോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ കിരീടം നേടി കുശ്ശേരി എം എൽ പി സ്കൂൾ നാടിന് അഭിമാനമായി.

## Article Content

**നാദാപുരം: ** ഉപജില്ല സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന അറബിക് സാഹിത്യോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ കിരീടം നേടി കുശ്ശേരി എം എൽ പി സ്കൂൾ നാടിന് അഭിമാനമായി.

കഴിഞ്ഞതവണ അരൂരിൽ നടന്ന കലോത്സവത്തിൽ എൽ പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.

കല്ലാച്ചിയിൽ കഴിഞ്ഞദിവസം സമാപിച്ച കലോത്സവത്തിലും അറബിക്കിൽ ഈ വിദ്യാലയം ചാമ്പ്യന്മാരായി.

സമാപന സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയടുത്ത് ട്രോഫി കൈമാറി.

ഇ കെ വിജയൻ എംഎൽഎ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികളും സംഘാടകസമിതി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250144/kuyyeri-mlp-school-won-title-second-time-arabic-literature-festival)