---
title: "#Aaratideath | മരണ ദൃശ്യങ്ങൾ തൽസമയം; ആരതിയുടെ മൊബെൽ ഫോൺ നാദാപുരം പൊലീസ് കസ്റ്റഡിയിൽ"
english_title: "#Death #scenes #live #Aarati #mobile #phone #Nadapuram #police #custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250254/death-scenes-live-aarati-mobile-phone-nadapuram-police-custody"
published_at: "2024-11-18T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b592eb632d_arathi.jpg"
keywords: []
---

# #Aaratideath | മരണ ദൃശ്യങ്ങൾ തൽസമയം; ആരതിയുടെ മൊബെൽ ഫോൺ നാദാപുരം പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം: ** നാദാപുരം കോടഞ്ചേരി സ്വദേശിനി ആരതിയുടെ മരണം ആത്മഹത്യയോ ? അതോ അപകടമോ ? എന്ന കാര്യത്തിൽ ദുരൂഹത.

## Article Content

**നാദാപുരം: ** നാദാപുരം കോടഞ്ചേരി സ്വദേശിനി ആരതിയുടെ മരണം ആത്മഹത്യയോ ? അതോ അപകടമോ ? എന്ന കാര്യത്തിൽ ദുരൂഹത.

നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിശ്രുത വരനായ പത്തനംതിട്ട സ്വദേശിയായ യുവാവിൻ്റെ മൊബൈൽ ഫോണിൽ മരണ ദൃശ്യം കണ്ടതായി വിവരം ലഭിച്ചു.

കോടഞ്ചേരിയിലെ വീട്ടിലെത്തിയ പൊലീസ് ആരതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. നാദാപുരത്തിനടുത്ത് കോടഞ്ചേരിയിൽ യുവതിയെ ഇന്ന് രാവിലെ 10 മണിയോടെയാണ് അടുക്കളയിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

പുറമേരി കോടഞ്ചേരി ഉണിയമ്പ്രോൽ മനോഹരൻ്റെ മകൾ ആരതി (21) യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനായി വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുന്നൽകും. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.

വിവാഹ ഒരുങ്ങൾക്കിടെയാണ് പെൺകുട്ടിയുടെ മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഓടുമേഞ്ഞ വീടിൻ്റെ അടുക്കളയിൽ മകളെ അമ്മ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസികളുടെ സഹായത്തോടെ ഉടൻ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ രാവിലെ ജോലിക്ക് പോയതാണ്. അമ്മ സനില പുറമേരി ടൗണിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആ ദാരുണ രംഗം കണ്ടത്.

നഴ്സിംഗ് പഠനത്തിന് ശേഷം കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ഒരു വർഷത്തോളമായി ജോലി ചെയ്യുകയായിരുന്നു.

ഒരാഴ്ച്ചയായി അവധിയിലാണ്. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250254/death-scenes-live-aarati-mobile-phone-nadapuram-police-custody)