---
title: "#IndiraGandhi | ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിച്ചു"
english_title: "#IndiraGandhi #birth #anniversary #observed #National #Integration #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250364/indiragandhi-birth-anniversary-observed-national-integration-day"
published_at: "2024-11-19T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c30e002e93_indiragandhi.jpg"
keywords: []
---

# #IndiraGandhi | ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

ഇരിങ്ങണ്ണൂരിൽ പ്രത്യേകം തയ്യാറാക്കിയ സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുകയും ദേശീയോദ്ഗ്രഥന പ്രതിഞ്ജ യെടുക്കുകയും ചെയ്തു. 

എം കെ പ്രേംദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം സി മോഹനൻ, എം.പി.ശ്രീധരൻ, എം.ടി രാഹുലൻ, പി.സുമലത, എം സി വിജയൻ, നടുക്കണ്ടി കുഞ്ഞിരാമൻ, നിരവത്ത് ബാലകൃഷ്ണൻ, ഇബ്രാഹിം പുതുക്കൂൽ, ബാലൻ മേലളം, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250364/indiragandhi-birth-anniversary-observed-national-integration-day)