---
title: "#watershortage | കുടിവെള്ള ക്ഷാമം; മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടി പാറക്കുന്നത്തെ പ്രദേശവാസികൾ"
english_title: "#drinking #water #shortage #Even #during #rainy #season #local #residents #Parakunnath #flock "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250423/drinking-water-shortage-even-during-rainy-season-local-residents-parakunnath-flock"
published_at: "2024-11-19T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c5cdfe5227_water_shortage.jpg"
keywords: []
---

# #watershortage | കുടിവെള്ള ക്ഷാമം; മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടി പാറക്കുന്നത്തെ പ്രദേശവാസികൾ

> **Lead Summary:** നാദാപുരം: മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് നാദാപുരം പഞ്ചായത്തിലെ പാറക്കുന്നത്തെ പ്രേദേശവാസികൾ.

## Article Content

നാദാപുരം: മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് നാദാപുരം പഞ്ചായത്തിലെ പാറക്കുന്നത്തെ പ്രേദേശവാസികൾ.

ഇയ്യങ്കോട് രണ്ടാം വാർഡ് പാറക്കുന്നത്ത് പ്രദേശത്തെ 25ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്.

കുടിവെള്ളക്ഷാമം പരിഹരിക്കാൻ രണ്ട് പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതി തുടങ്ങിയെങ്കിലും കുറച്ച് കാലത്തിന് ശേഷം മോട്ടർ തകരാറിലായി പമ്പിങ് തടസ്സപ്പെട്ടിരുന്നു.

പ്രദേശവാസികൾ പിരിവെടുത്ത് മോട്ടർ നന്നാക്കിയെങ്കിലും നാല് വർഷം മുമ്പ് വിണ്ടും തകരാറിലായി. പുതിയത് സ്ഥാപിച്ച് നൽകണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പ്രദേശവാസികൾ ആരോ പിക്കുന്നത്.

ഇതിനിടെ ജലജീവൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുന്നിന് മുകളിൽ വേണ്ടത്ര വെള്ളം ലഭിക്കുന്നുമില്ല.

എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായ ത്തിന് മുന്നിൽ സമരപരിപാടിയുമാ യി മുന്നോട്ട് പോകാനുള്ള നീക്ക ത്തിലാണ് പ്രദേശവാസികൾ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250423/drinking-water-shortage-even-during-rainy-season-local-residents-parakunnath-flock)