---
title: "#CPIMleaders | നേതാക്കൾ ഏറ്റുമുട്ടി; പിടിഎ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാക്കൾ തമ്മിൽ കടുത്ത മത്സരം"
english_title: "#leaders #clashed #CPI(M) #leaders #face #tough #competition #PTA# president #election"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250481/leaders-clashed-cpim-leaders-face-tough-competition-pta-president-election"
published_at: "2024-11-19T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ca01e2c151__leaders.jpg"
keywords: []
---

# #CPIMleaders | നേതാക്കൾ ഏറ്റുമുട്ടി; പിടിഎ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാക്കൾ തമ്മിൽ കടുത്ത മത്സരം

> **Lead Summary:** **നാദാപുരം: **വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സിപിഐ എം ലോക്കൽ കമ്മറ്റി അംഗങ്ങൾ തമ്മിൽ കടുത്ത മത്സരം.

## Article Content

**നാദാപുരം: **വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സിപിഐ എം ലോക്കൽ കമ്മറ്റി അംഗങ്ങൾ തമ്മിൽ കടുത്ത മത്സരം.

പാർട്ടി നിർദ്ദേശിച്ച വളയം ലോക്കൽ കമ്മറ്റി അംഗത്തിന് തോൽവി. ഒരു വിഭാഗം അധ്യാപകരുടെയും മറ്റ് ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പിന്തുണയോടെ കല്ലുനിര ലോക്കൽ കമ്മറ്റി അംഗം വിപി ചന്ദ്രൻ പിടിഎ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് വൈകിട്ട് സ്കൂൾ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിലാണ് സിപിഐ എം നേതാക്കൾ ഏറ്റുമുട്ടിയത്.

രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 21 പേരാണ് എക്സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്. പത്ത് അധ്യാപകരും പതിനൊന്ന് രക്ഷിതികളുമടങ്ങിയതാണ് കമ്മറ്റി.

വി.പി ചന്ദന് 10 വോട്ടും പാർട്ടി നിർദ്ദേശ പ്രകാരം മത്സരിച്ച പിപി സജിലേഷിന് 8 വോട്ടുമാണ് ലഭിച്ചത്. പ്രിൻസിപ്പാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു അധ്യാപകൻ യോഗത്തിൽ ഉണ്ടായിരുന്നില്ല. ഒരു വോട്ട് അസാധുവായി.

നിലവിലത്തെ പിടിഎ പ്രസിഡൻ്റും സിപിഐഎം ലോക്കൽ കമ്മറ്റി അംഗവുമായ കെ. ശ്രീജിത്താണ് പിപി സജിലേഷിനെ നിർദ്ദേശിച്ചത്. മറ്റൊരു ലോക്കൽ കമ്മറ്റി അംഗം എം പി വാസു പിൻതാങ്ങി.

വി.പി ചന്ദ്രനെ കല്ലുനിര ലോക്കൽ കമ്മറ്റി അംഗം എം നികേഷ് നിർദ്ദേശിക്കുകയും പാർട്ടി അംഗം ഷൈനി പിൻതാങ്ങുകയും ചെയ്തു.

ഷൈനിയാണ് വൈ പ്രസിഡൻ്റായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ടത്. നേതാക്കളോട് ജനറൽ ബോഡിയിൽ പങ്കെടുത്ത സിപിഐഎം അനുഭാവികളായവർ ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായില്ല.

നിലവിലുള്ള വൈ. പ്രസിഡൻ്റാണ് പുതുതായി പ്രസിഡൻ്റായി തെരഞ്ഞെടുത്ത ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250481/leaders-clashed-cpim-leaders-face-tough-competition-pta-president-election)