---
title: "#ArtFair | ഉപജില്ലാ കലാമേള; കലോത്സവ വിജയികളെ അനുമോദിച്ചു"
english_title: "#SUB #DISTRICT #Art #Fair #winners #art #festival #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250489/sub-district-art-fair-winners-art-festival-felicitated"
published_at: "2024-11-19T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ca721c8224_VV_MUHAMMADALI.jpg"
keywords: []
---

# #ArtFair | ഉപജില്ലാ കലാമേള; കലോത്സവ വിജയികളെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം: **നാദാപുരം ഉപജില്ലാ കലാമേളയിൽ കലോത്സവ വിജയികളെ അനുമോദിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഉപജില്ലാ കലാമേളയിൽ കലോത്സവ വിജയികളെ അനുമോദിച്ചു.

എൽ.പി അറബിക്ക് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ്, ജനറൽ വിഭാഗത്തിൽ സെക്കൻ്റ് റണ്ണറപ്പ് , നാദാപുരം ഗ്രാമപഞ്ചായത് കലാമേളയിൽ അറബിക്ക്, ജനറൽ വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കിയ നാദാപുരം നോർത്ത് എം എൽ പി സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ യുടെയും മാനേജിംഗ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു.

അനുമോദന സംഗമം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി.വി മുഹമ്മദലി നിർവഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് റഹീം കോറോത്ത് അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ എൻ കെ കുഞ്ഞാലി മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ. പി അബ്ദുല്ല, ഹെഡ്മിസ്ട്രസ് റംല ടി. ഇ ,പി.ടി.എ വൈസ് പ്രസിഡണ്ട് ഷഹീർ മുറിച്ചാണ്ടിയിൽ, എം. പി.ടി.എ പ്രസിഡണ്ട് അസ്മ സി.എച്ച്, നാസർ മാസ്റ്റർ നന്തോത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ് കുപ്പേരിയിൽ ,നൗഫൽ കുന്നത്ത് കണ്ടി, നിസാം തങ്ങൾ,

അധ്യാപകരായ മിനി.ജി , സുനീറ കെ.കെ , ഷംന വി.പി, ഷംനാസ് ടി.കെ, റാഷിദ് ഒ, ആഷിഖ് ടി.പി , റസീന പി.കെ , ജാസ്മിൻ എസ്.എച്ച് എന്നിവർ സംബന്ധിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്കായി നടത്തിയ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമ വി.കെ യെ പ്രസ്തുത പരിപാടിയോടനുബന്ധിച്ച് അനുമോദനം നൽകി.

ഫൈസൽ എം.കെ സ്വാഗതവും ടി.പി അബ്ദുസ്സലീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250489/sub-district-art-fair-winners-art-festival-felicitated)