---
title: "#MuslimLeague | എടച്ചേരി പഞ്ചായത്തിലെ വാർഡ് വിഭജനം രാഷ്ട്രീയ പ്രേരിതം -മുസ്ലിം ലീഗ്"
english_title: "#Ward #division #Edachery #Panchayath #politically #motivated #MuslimLeague"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250869/ward-division-edachery-panchayath-politically-motivated-muslimleague"
published_at: "2024-11-21T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f1c5abd20d_muslim_league.jpg"
keywords: []
---

# #MuslimLeague | എടച്ചേരി പഞ്ചായത്തിലെ വാർഡ് വിഭജനം രാഷ്ട്രീയ പ്രേരിതം -മുസ്ലിം ലീഗ്

> **Lead Summary:** **എടച്ചേരി: **പഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ ഒരു മാനദണ്ഡവും പാലിച്ചില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

## Article Content

**എടച്ചേരി: **പഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ ഒരു മാനദണ്ഡവും പാലിച്ചില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

പല സ്ഥലങ്ങളിലും റോഡുകളോ, തോടുകളോ മറ്റു പൊതുരേഖകളോ അടിസ്ഥാനമാക്കിയല്ല അതിർത്തി നിർണയിച്ചത്. ചില വാർഡുകൾ എൽ.ഡി.എഫിന് അനുകുലമാക്കാൻ യു.ഡി.എഫ് വോട്ടുകൾ യുഡിഎഫ് ഭൂരിപക്ഷ വാർഡുകളിലേക്ക് തള്ളിക്കയറ്റാൻ ശ്രമം നടത്തി.

അതിനാൽ പല വാർഡുകളിലെയും വോട്ടിംഗ് പാറോൺ മാറി. ഇതിനെതിരെ ഡിലിമിറ്റേഷൻ കമ്മീഷണർക്ക് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ പ്രസിഡണ്ട് ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷം വഹിച്ചു.

ടി.കെ. അഹമ്മദ് മാസ്റ്റർ, യു.പി. മൂസ മാസ്റ്റർ, മടത്തിൽ നാസർ, കെ.എം. അബൂബക്കർ, പി കെ.മുഹമ്മദ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250869/ward-division-edachery-panchayath-politically-motivated-muslimleague)