---
title: "#Help | വൃക്ക രോഗിയായ രമ ചികിത്സക്കായി സഹായം തേടുന്നു"
english_title: "#Rama #suffering #from #kidney #disease #seeks #help #treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250916/rama-suffering-from-kidney-disease-seeks-help-treatment"
published_at: "2024-11-21T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f58573f4c7_RAMA.jpg"
keywords: []
---

# #Help | വൃക്ക രോഗിയായ രമ ചികിത്സക്കായി സഹായം തേടുന്നു

> **Lead Summary:** **ഇരിങ്ങണ്ണൂർ : **എടച്ചേരി പഞ്ചായത്തിലെ കച്ചേരി മീത്തലെ ഏറോത്ത് രമ വൃക്കരോഗം ബാധിച്ച് അഞ്ചു വർഷത്തോളമായി ചികിത്സയിലാണ്.

## Article Content

**ഇരിങ്ങണ്ണൂർ : **എടച്ചേരി പഞ്ചായത്തിലെ കച്ചേരി മീത്തലെ ഏറോത്ത് രമ വൃക്കരോഗം ബാധിച്ച് അഞ്ചു വർഷത്തോളമായി ചികിത്സയിലാണ്.

മൂന്ന് വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ്. അതിദരിദ്ര അവസ്ഥയിലുള്ള രമക്ക് രണ്ട് പെൺമക്കൾ മാത്രമാണുള്ളത്.

വൃക്ക മാറ്റിവെച്ചാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് കടന്നു വരാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായം.

ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ കുടുംബത്തിന് സാധിക്കാത്ത അവസ്ഥയാണ് ഇതിനായി എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ചെയർമാനും ചാത്തോത്ത് രാജീവൻ കൺവീനറും കണ്ടിയിൽ ഗോപാലൻ ട്രഷററുമായി ചികിത്സാ കമ്മറ്റി രൂപീകരിച്ചു.

ഉദാരമതികളുടെ സഹായം തേടുകയാണ്. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങണ്ണൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ -163522010001653

ഐ.എഫ്.എസ്.സി : യു ബി.ഐ എൻ O916358

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250916/rama-suffering-from-kidney-disease-seeks-help-treatment)