---
title: "#KPadmavatiteacher | മഹിളാ ജനതാദൾ നേതാവ് കെ.പത്മാവതി ടീച്ചറെ അനുസ്മരിച്ചു"
english_title: "#Mahila #Janata #Dal #leader #KPadmavati #teacher #remembered "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251052/mahila-janata-dal-leader-kpadmavati-teacher-remembered"
published_at: "2024-11-22T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67404f1c069bd_k_padmavathi.jpg"
keywords: []
---

# #KPadmavatiteacher | മഹിളാ ജനതാദൾ നേതാവ് കെ.പത്മാവതി ടീച്ചറെ അനുസ്മരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: മഹിളാ ജനതാദൾ ജില്ലാ നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻ്‌റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായിരുന്ന കെ പത്മാവതി ടീച്ചറുടെ 19-ാമത് ചരമ വാർഷികം ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി സമുചിതമായി ആചരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: മഹിളാ ജനതാദൾ ജില്ലാ നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻ്‌റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായിരുന്ന കെ പത്മാവതി ടീച്ചറുടെ 19-ാമത് ചരമ വാർഷികം ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി സമുചിതമായി ആചരിച്ചു.

കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് ആർ.ജെ.ഡി ജില്ലാ വൈസ് പ്രസിഡൻ്റ് പി.എം നാണു നാദാപുരം മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര, യുവജനത സംസ്ഥാന ജന സെക്രട്ടറി കെ. രജീഷ്, മഹിളാ ജനത മണ്ഡലം പ്രസിഡൻ്റ് ശ്രീജ പാലപറമ്പത്ത് ടി പ്രകാശൻ വള്ളിൽ പവിത്രൻ, മനക്കൽ വേണുഗോപാലൻ, പി.പി ഗോപാലൻ, ടി.പി വാസു, ടി. മനു, എം രാജൻ, എൻ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251052/mahila-janata-dal-leader-kpadmavati-teacher-remembered)