---
title: "#illegalconstruction | ഭൂമി കയ്യേറ്റം; അനധികൃത നിർമാണം തടഞ്ഞ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ"
english_title: "#Public #works #officials #stopped #illegal #construction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251122/public-works-officials-stopped-illegal-construction"
published_at: "2024-11-22T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740b54611922_illegal_construction.jpg"
keywords: []
---

# #illegalconstruction | ഭൂമി കയ്യേറ്റം; അനധികൃത നിർമാണം തടഞ്ഞ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ

> **Lead Summary:** **നാദാപുരം: **കല്ലാച്ചി വളയം റോഡിൽ ഓത്തിയിൽ കൺവൻഷൻ സെന്ററിനു സമീപം പൊതുമരാമത്ത് ഭൂമി കൈയേറി അനധികൃത നിർമാണം നടത്താനുള്ള ശ്രമം പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞു.

## Article Content

**നാദാപുരം: **കല്ലാച്ചി വളയം റോഡിൽ ഓത്തിയിൽ കൺവൻഷൻ സെന്ററിനു സമീപം പൊതുമരാമത്ത് ഭൂമി കൈയേറി അനധികൃത നിർമാണം നടത്താനുള്ള ശ്രമം പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞു.

സർക്കാർ ഭൂമിയിൽ മലിനജല ടാങ്ക് നിർമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊതുമരാമത്ത് അസി. എൻജിനിയർ നിധിൻ ലക്ഷ്മൺ, എഇ നളിൻ കുമാർ, ഓവർസിയർ ഇ പി ശരണ്യ എന്നീ വരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പ്രവൃത്തി നിർത്തിവയ്ക്കാൻ നോട്ടീസ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251122/public-works-officials-stopped-illegal-construction)