---
title: "#PremBhasin | ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നത് ആർ.ജെ ഡി -പ്രേം ഭാസിൻ"
english_title: "#RJD #PremBhasin #Coordinating #Secular #Forces #Against #Fascist #Forces"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251199/rjd-prembhasin-coordinating-secular-forces-against-fascist-forces"
published_at: "2024-11-23T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674169454ab9e_prem_basin.jpg"
keywords: []
---

# #PremBhasin | ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നത് ആർ.ജെ ഡി -പ്രേം ഭാസിൻ

> **Lead Summary:** **ഇരിങ്ങണ്ണൂർ : ** ദേശീയതലത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നത് ആർ.ജെ.ഡി യാണെന്ന് ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ : ** ദേശീയതലത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നത് ആർ.ജെ.ഡി യാണെന്ന് ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ പറഞ്ഞു.

ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും മുഖ്യ പങ്ക് വഹിക്കാനും ആർ.ജെ.ഡി നേതൃത്വം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹിളാജനതാദൾ ജില്ലാ ഭാരവാഹിയും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റ്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സണുമായിരുന്ന കെ പത്മാവതി ടീച്ചറുടെ 19-ാമത് ചരമ വാർഷികദിനത്തിൽ ഇരിങ്ങണ്ണൂരിൽ ആർ.ജെ.ഡി സംഘടിപ്പിച്ച അനുസ്മരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ. ജെ. ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റിയംഗം സി. പി രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.എം നാണു മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, എം.വേണുഗോപാലക്കുറുപ്പ്, മഹിളാ ജനത ജില്ലാ പ്രസിഡണ്ട് പി. നിഷാകുമാരി, മണ്ഡലം പ്രസിഡന്റ് ശ്രീജ പാലപറമ്പത്ത്, യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്, ടി.കെ ബാലൻ, ടി. പ്രകാശൻ,വള്ളിൽ പവിത്രൻ, മനക്കൽ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251199/rjd-prembhasin-coordinating-secular-forces-against-fascist-forces)