നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഭാഗമായി വീതികൂടുന്ന ഭാഗം നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ അടയാളപ്പെടുത്തി തുടങ്ങി.
പൊതുമരാമത്ത് വകുപ്പ് മൂന്നുകോടി രൂപ ചെലവിട്ടാണ് കല്ലാച്ചി ടൗൺ നവീകരണ പദ്ധതി നടപ്പാക്കുന്നത്.
സർവകക്ഷി വികസനസമിതി അംഗങ്ങളായ അഖില മര്യാട്ട്, സി കെ നാസർ, പി പി ബാലകൃ ഷ്ണൻ, നിഷ മനോജ്, അഡ്വ. കെ എം രഘുനാഥ്, വലിയാണ്ടി ഹമീദ്, വി വി റിനീഷ്, കെ ടി കെ ചന്ദ്രൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ നിധിൽ ലക്ഷ്മണ.സി ബി നളിൻ കുമാർ, ഇ പി ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.
ടൗൺ വികസനത്തിന്റെ ഭാഗമായി അനുരഞ്ജന സമിതി കോടതിയിൽ കേസ് നിലവിലുള്ള കെട്ടിട ഉടമകളുമായും കച്ചവട ക്കാരുമായും ചർച്ച ആരംഭിച്ചു.
കൈവശക്കാരായ കച്ചവടക്കാ രും കെട്ടിട ഉടമകളും തമ്മിലു ള ഇടപാടുകൾക്ക് 25ന് എം എൽ.എയുടെ സാന്നിധ്യത്തിൽ ചേരുന്ന സർവകക്ഷിയോഗം രൂപം നൽകും.
പദ്ധതി നടപ്പാക്കി യതുകൊണ്ട് ഒരു കച്ചവടസ്ഥാപനവും ഇല്ലാതാകില്ലെന്ന് ഉറപ്പാക്കും.
#Town #Renewal #Steps #taken #demolish #buildings #Kallachi