---
title: "#KSSPU | കല്ലാച്ചിയിൽ കുടുംബ സംഗമം സംഘടിപ്പിച്ച് കെ എസ് എസ് പിയു"
english_title: "#KSSPU #organized #family #meeting #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251313/ksspu-organized-family-meeting-kallachi"
published_at: "2024-11-23T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741f12f8dff1_ksspu.jpg"
keywords: []
---

# #KSSPU | കല്ലാച്ചിയിൽ കുടുംബ സംഗമം സംഘടിപ്പിച്ച് കെ എസ് എസ് പിയു

> **Lead Summary:** **നാദാപുരം : **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നാദാപുരം യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നാദാപുരം യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് വി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി ഒ പി ഭാസ്കരൻ സ്വാഗതവും വൈസ് പി അമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

വാർഡ് മെമ്പർ നിഷ മനോജ് , കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡന്റ് പി കെ ദാമു മാസ്റ്റർ, ബ്ലോക്ക് പ്രസിഡൻ്റ് പി കരുണാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം പി വി വിജയകുമാർ, കെ വി ഹരിദാസ് , ടി രാജൻ, പി കുഞ്ഞിരാമൻ , എൻ പി ജാനകി എന്നിവർ സംസാരിച്ചു.

യൂണിയൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികൾ അരങ്ങേറി.

ബ്ലോക്ക് സെക്രട്ടറി കെ ഹേമചന്ദ്രൻ സമ്മാന ദാനം നിർവഹിച്ചു.

രാധ അമ്മ ടി കെ കൈത്താങ്ങ് പദ്ധതിയുടെ ധന സഹായ വിതരണം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251313/ksspu-organized-family-meeting-kallachi)