---
title: "#NREG | കേന്ദ്ര സർക്കാർ നയത്തിനെതിരെ; വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ച് എൻ ആർ ഇജി വർക്കേഴ്‌സ് യൂണിയൻ "
english_title: "#Against #central #government #policy #NREG #Workers #Union #organizes #vehicle #campaign #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251409/against-central-government-policy-nreg-workers-union-organizes-vehicle-campaign-march"
published_at: "2024-11-24T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742eebedcde6_nreg.jpg"
keywords: []
---

# #NREG | കേന്ദ്ര സർക്കാർ നയത്തിനെതിരെ; വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ച് എൻ ആർ ഇജി വർക്കേഴ്‌സ് യൂണിയൻ 

> **Lead Summary:** **നാദാപുരം: ** എൻ ആർ ഇജി വർക്കേഴ്‌സ് യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ടി പ്രദീപ് കുമാർ നയിക്കുന്ന വാഹനപ്ര ചാരണ ജാഥ പ്രയാണം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: ** എൻ ആർ ഇജി വർക്കേഴ്‌സ് യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ടി പ്രദീപ് കുമാർ നയിക്കുന്ന വാഹനപ്ര ചാരണ ജാഥ പ്രയാണം സംഘടിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതി തകർക്കു ന്ന കേന്ദ്ര സർക്കാർ നയം തിരു ത്തുക, തൊഴിൽ ദിനം 200 ആക്കി ഉയർത്തുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് 27ന് പഞ്ചായ ത്ത് കേന്ദ്രങ്ങളിലേക്ക് നടക്കുന്ന മാർച്ചിന്റെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്.

എടച്ചേരിയിൽ യൂണിയൻ ജില്ലാ സെക്രട്ട റിപി ശ്രീധരൻ ജാഥ ഉദ്ഘാടനം ചെയ്തു.

കെ സൗമിനി അധ്യക്ഷയായി.

ജാഥാ ലീഡർ ടി പ്രദീപ് കുമാർ, ഉപ ലീഡർ കെ കെ ശോഭ, പൈലറ്റ് കെ എൻ ദാമോ ദരൻ എന്നിവർ സംസാരിച്ചു.

ടി പി സുധാകരൻ സ്വാഗതം പറഞ്ഞു.

ഇരിങ്ങണ്ണൂർ, തൂണേരി, വെള്ളൂർ, ചെക്യാട്, കുറുവന്തേ രി, വളയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കല്ലു നിരയിൽ സമാപിച്ചു.

വിവിധ സ്വീ കരണകേന്ദ്രങ്ങളിൽ ജാഥാ ലി ഡർ ടി പ്രദീപ്‌കുമാർ, ഉപ ലീഡർ കെ കെ ശോഭ, പൈലറ്റ് കെ എൻ ദാമോദരൻ, കെ ടി കെ രാധ, കെ പി വസന്തകുമാരി, എൻ പി വാസു, ടി പി സുകുമാ രൻ, എം കൃഷ്ണൻ, സി കെ അരവി ന്ദാക്ഷൻ, എൻ പി ദേവി എന്നി വർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251409/against-central-government-policy-nreg-workers-union-organizes-vehicle-campaign-march)