---
title: "#Complaint | നാദാപുരം അരൂരിൽ  ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി"
english_title: "#Complaint #tipper #driver #stopped #beaten #Nadapuram #Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251486/complaint-tipper-driver-stopped-beaten-nadapuram-arur"
published_at: "2024-11-24T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674357480b089_complaint.jpg"
keywords: []
---

# #Complaint | നാദാപുരം അരൂരിൽ  ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

> **Lead Summary:** **നാദാപുരം: ** അരൂരിൽ ടിപ്പർ ഡ്രൈവറെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.

## Article Content

**നാദാപുരം: ** അരൂരിൽ ടിപ്പർ ഡ്രൈവറെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.

അരൂർ സ്വദേശി മേക്കാഞ്ഞരാട്ട് സക്കീറിനാണ് (41) മർദ്ദനമേറ്റത്

ടിപ്പർ ഡ്രൈവറായ സക്കീർ നാദാപുരത്ത് നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അരൂർ നടക്കുമീത്തൽ വെച്ച് ഒരു സംഘം തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു.

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നു പറയപ്പെടുന്നു.

അരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിലെ പ്രതികളെന്നും ഇവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251486/complaint-tipper-driver-stopped-beaten-nadapuram-arur)