---
title: "#Kummangodechanda | പ്രതിഷ്ഠാ വാർഷികം; കുമ്മങ്കോട് ചന്ത ഇന്ന് ഉദ്ഘാടനം ചെയ്യും"
english_title: "#Kummangode #market #inaugurated #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251549/kummangode-market-inaugurated-today"
published_at: "2024-11-25T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674408dd5714e_WhatsApp_Image_2024-11-25_at_10.49.09_AM.jpeg"
keywords: []
---

# #Kummangodechanda | പ്രതിഷ്ഠാ വാർഷികം; കുമ്മങ്കോട് ചന്ത ഇന്ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** നാദാപുരം: nadapuram.truevisionnews.comകുമ്മങ്കോട് ശ്രീനാരായണ ഗുരു -അയ്യപ്പഭജന മഠത്തിലെ പ്രതിഷ്‌ഠാ വാർഷികത്തിനും അയ്യപ്പപൂജാ മഹോത്സവത്തിലും ഭക്തജനത്തിരക്കേറുന്നു.

## Article Content

നാദാപുരം: nadapuram.truevisionnews.comകുമ്മങ്കോട് ശ്രീനാരായണ ഗുരു -അയ്യപ്പഭജന മഠത്തിലെ പ്രതിഷ്‌ഠാ വാർഷികത്തിനും അയ്യപ്പപൂജാ മഹോത്സവത്തിലും ഭക്തജനത്തിരക്കേറുന്നു.

24-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുമ്മങ്കോട് ചന്ത ഇന്ന് ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിക്കും.

വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസിൽ നാദാപുരം ഡിവൈഎസ്‌പി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.

ഗനി അഹമ്മദ് നിഗം, ദേവ ദർശ് എന്നിവരെ ആദരിക്കലും നടക്കും.

തുടർന്ന് നിഷാന്ത് സുൽത്താൻ -പാട്ട് ഫാമിലി അവതരിപ്പിക്കുന്ന മെഗാ ഇവന്റ് അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251549/kummangode-market-inaugurated-today)