---
title: "#protest | പകരം മരം നട്ടു; തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്തം "
english_title: "#tree #planted #instead #protest #against #cutting #shade #trees #strong"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251619/tree-planted-instead-protest-against-cutting-shade-trees-strong"
published_at: "2024-11-25T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744421287a9d_protest.jpg"
keywords: []
---

# #protest | പകരം മരം നട്ടു; തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്തം 

> **Lead Summary:** **തീക്കുനി: **റോഡ് ഓരത്തെ തണൽ മരങ്ങൾ സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയതായി പരാതി. അരൂർ തീക്കുനി റോഡിൽ എറുമ്പൻ കുനിയിലാണ് തണൽ മരം മുറിച്ചു മാറ്റിയത്.

## Article Content

**തീക്കുനി: **റോഡ് ഓരത്തെ തണൽ മരങ്ങൾ സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയതായി പരാതി. അരൂർ തീക്കുനി റോഡിൽ എറുമ്പൻ കുനിയിലാണ് തണൽ മരം മുറിച്ചു മാറ്റിയത്.

പാതയോരത്ത് തണലൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് നട്ടുവളർത്തിയ തണൽ മരങ്ങൾ സമീപത്തെ കടമുടമയുടെ താൽപര്യാർത്ഥം വെട്ടിമാറ്റിയെന്നാണ് പരാതി.

ഒങ്ങ്,തേക്ക്, കവുങ്ങ് തുടങ്ങിയ മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്.

ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തുന്ന യാത്രക്കാർക്കാകെ തണലേകുന്ന മരങ്ങളാണ് ഞായറാഴ്ച്ച പുലർച്ചെ ഇരുട്ടിൻ്റെ മറവിൽ മുറിച്ചു മാറ്റിയത്.

യാതൊരുവിധ അപകട ഭീഷണിയും ഉയർത്താത്ത മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പ്രതിഭ സാംസ്കാരിക വേദി പ്രവർത്തകർ പുതുതായി തണൽ മരങ്ങൾ നട്ടുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി മരങ്ങൾ വെട്ടിമാറ്റിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251619/tree-planted-instead-protest-against-cutting-shade-trees-strong)