---
title: "#SmritiSangamam | സ്മൃതി സംഗമം; കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു "
english_title: "#Smriti #Sangamam #Kerala #State #Jamiatul #Ulama #Foundation #Day #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251644/smriti-sangamam-kerala-state-jamiatul-ulama-foundation-day-observed"
published_at: "2024-11-25T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744570f97b48_smrithysangamam.jpg"
keywords: []
---

# #SmritiSangamam | സ്മൃതി സംഗമം; കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു 

> **Lead Summary:** **പുറമേരി: **കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി അരൂരിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു.

## Article Content

**പുറമേരി: **കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി അരൂരിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു.

അബൂബക്കർ ഫലാഹിയുടെ അധ്യക്ഷതയിൽ മേഖല ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു.

ഹസൻ ഫലാഹി ചേലക്കാട് മുഖ്യപ്രഭാഷണം നടത്തി.

ദാറുൽ ഖൈർ ഇസ്ലാമിക പഠന കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറി മാടോള്ളത്തിൽ അബ്ദുറഹ്മാൻ മുസ്ലിയാർ,അബ്ദുൽ ഫത്താഹ് ഫലാഹി, മുഹമ്മദ് അരൂര്, ജുനൈദ് ജലാലി വലകെട്ട്, ഷിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രമുഖ സൂഫിവര്യൻ കാരപ്പറമ്പത്ത് മുഹമ്മദ് മുസ്ലിയാരുടെ കബർ സിയാറത്ത് ജാഫർ ഹൈത്തമി പള്ളിയത്ത് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251644/smriti-sangamam-kerala-state-jamiatul-ulama-foundation-day-observed)