---
title: "#IntellectualTalk | ഇൻ്റലക്ച്വൽ ടോക്; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി"
english_title: "#Intellectual #Talk #Noted #public #participation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251692/intellectual-talk-noted-public-participation-new "
published_at: "2024-11-25T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674489f7b942e_samastha.jpg"
keywords: []
---

# #IntellectualTalk | ഇൻ്റലക്ച്വൽ ടോക്; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: **സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഇന്റലക്ച്വൽ ടോക്ക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഇന്റലക്ച്വൽ ടോക്ക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മുഹമ്മദ് നബിയുടെ ജീവിതം സമ്പൂർണ്ണ തലങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ശുഐബുൽ ഹൈത്തമി വാരാമ്പറ്റ പ്രഭാഷണം നടത്തി.

മടപ്പളളി ഗവ.കോളേജ് അറബിക് വിഭാഗം മേധാവി ഡോ.സി എച്ച് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

എസ് ഇ എ നാദാപുംരം മണ്ഡലം പ്രസിഡൻ്റ് കെ പി ശംസീർ,ജനറൽ സിക്രട്ടറി ഷൈജൽ അഹമ്മദ്,. പരിപാടിയുടെ കോ-ഓർഡിനേറ്റർ ബഷീർ എടച്ചേരി,ഡോ: സലാഹുദ്ദീൻ, ഹാരിസ് റഹ് മാനി തിനൂര്, അലി വാണിമേൽ,എൻ സൂപ്പി തിനൂര്, ഒ മുനീർ,ബഷീർ വേവം, നൗഫൽ കുമ്മങ്കോട് സംസാരിച്ചു.

കോ-ഓർഡിനേറ്റർ ബഷീർ എടച്ചേരി സ്വാഗതവും കൺവീനർ ഡോ.അനസ് ഹുദവി നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251692/intellectual-talk-noted-public-participation-new )