---
title: "#Fire | നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു"
english_title: "#Housewife #died #after #caught #fire #burning #garbage #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251816/housewife-died-after-caught-fire-burning-garbage-nadapuram"
published_at: "2024-11-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674569ab8b7da_WhatsApp_Image_2024-11-26_at_11.48.37_AM.jpeg"
keywords: []
---

# #Fire | നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

> **Lead Summary:** **നാദാപുരം: ** നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

## Article Content

**നാദാപുരം: ** നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല (65) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുച്ചവറുകൾ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.

തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭർത്താവ്: കുഞ്ഞിരാമൻ(പൊതു മരാമത്ത് കരാറുകാരൻ)

മകൾ: സുനിത

മരുമകൻ: അജയൻ ഇയ്യങ്കോട് (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി)

സഹോദരങ്ങൾ: പാലാഞ്ചാലിൽ രാധ, ചന്ദ്രൻ, മനോജൻ, പരേതനായ ബാലൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251816/housewife-died-after-caught-fire-burning-garbage-nadapuram)