---
title: "#DYFI | ജ്വലിക്കുന്ന ഓര്‍മകൾ; കല്ലാച്ചിയിൽ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ച് ഡിവൈഎഫ്ഐ"
english_title: "#DYFI #observes #Koothuparamp #Martyrdom #Anniversary #Day #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251894/dyfi-observes-koothuparamp-martyrdom-anniversary-day-kallachi"
published_at: "2024-11-26T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67459c3602ee8_dyfi.jpg"
keywords: []
---

# #DYFI | ജ്വലിക്കുന്ന ഓര്‍മകൾ; കല്ലാച്ചിയിൽ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ച് ഡിവൈഎഫ്ഐ

> **Lead Summary:** **നാദാപുരം: **ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.

## Article Content

**നാദാപുരം: **ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.

യൂണിറ്റുകളിൽ പ്രഭാതഭേരിക്കുശേഷം പതാക ഉയർത്തി യൂത്ത് ബ്രിഗേഡ് മാർച്ച്, യുവജന റാലി, അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

വൈകിട്ട് കല്ലാച്ചി മാരാം വിട്ടിൽ ഗ്രൗഡിന് സമീപത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടി യിൽ ആരംഭിച്ച യുവജന റാലി യിൽ നൂറുകണക്കിന് പേർ അണിനിരന്നു.

അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

എ കെ ബിജിത്ത് അധ്യക്ഷനായി.

സിപിഐ എം ജില്ലാ കമ്മിറ്റി അം ഗം പി പി ചാത്തു, സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻ ദാസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി താജുദ്ദിൻ, എസ്.എ ഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, സി അഷിൽ, ടി ശ്രിജേഷ്, കെ വി ലിജിന, എം ശരത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251894/dyfi-observes-koothuparamp-martyrdom-anniversary-day-kallachi)