---
title: "#arrest | വിലങ്ങാട് അനധികൃത മദ്യ വിൽപന; പട്രോളിങ്ങിനിടെ യുവാവ് അറസ്റ്റിൽ "
english_title: "#Illegal #Liquor #Sale #Vilangad; #youth #arrested #while #patroling"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251911/illegal-liquor-sale-vilangad-youth-arrested-while-patroling"
published_at: "2024-11-26T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745ad5da6458_WhatsApp_Image_2024-11-26_at_4.14.40_PM.jpeg"
keywords: []
---

# #arrest | വിലങ്ങാട് അനധികൃത മദ്യ വിൽപന; പട്രോളിങ്ങിനിടെ യുവാവ് അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം: **വിലങ്ങാട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.

## Article Content

**നാദാപുരം: **വിലങ്ങാട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.

വിലങ്ങാട് അടുപ്പിൽ കോളനി സ്വദേശി അനന്തൻ (45) ആണ് അറസ്റ്റിലായത്.

ഇന്നലെ പൊലീസ് പട്രോളിങ്ങിനിടെ വിലങ്ങാട് - വാളുക്ക് പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടിയിലായത്.

സ്കൂ‌ട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിൽ അര ലിറ്ററിൻ്റെ 14 കുപ്പി മദ്യം പോലിസ് പിടിച്ചെടുത്തു.

വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251911/illegal-liquor-sale-vilangad-youth-arrested-while-patroling)