---
title: "#deworming | ആരോഗ്യം ഉറപ്പാക്കാൻ; ദേശീയ വിര നിർമാർജന യജ്ഞത്തിന് തുടക്കമായി"
english_title: "#National #deworming #campaign #launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251954/national-deworming-campaign-launched"
published_at: "2024-11-26T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745dac26bb58_deworming.jpg"
keywords: []
---

# #deworming | ആരോഗ്യം ഉറപ്പാക്കാൻ; ദേശീയ വിര നിർമാർജന യജ്ഞത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം : ** കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായുള്ള ദേശീയ വിര നിർമാർജന യജ്ഞത്തിന്റെ നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം കല്ലാച്ചി പ്രൊവിഡൻസ് സ്കൂളിൽ നടന്നു.

## Article Content

**നാദാപുരം : ** കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായുള്ള ദേശീയ വിര നിർമാർജന യജ്ഞത്തിന്റെ നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം കല്ലാച്ചി പ്രൊവിഡൻസ് സ്കൂളിൽ നടന്നു.

വിര ഗുളിക വിതരണ ഉദ്ഘാടനം നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ തൈക്കാട്ട് നിർവഹിച്ചു.

വിരഗുളിക ഡോ. നവ്യയിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനി സാൻവിയ നിഷാദ് സ്വീകരിച്ചു.

വാർഡ് മെമ്പർ നിഷ മനോജ് അധ്യക്ഷയായി.

ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, സ്കൂൾഅഡ്മിനിസ്ട്രേറ്റർ വി.വി. ബാലകൃഷ്ണൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു കെ,ജൂനിയർപബ്ലിക് ഹെൽത്ത് നഴ്സ് അനിൽ കുമാരി എന്നിവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് ബീന.സി. സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251954/national-deworming-campaign-launched)