---
title: "#Mayyazhipuzha | കടുത്ത വരൾച്ചയിലേക്ക്; മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു"
english_title: "#severe #drought #epicenter #Mayyazhipuzha #dried #up"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252132/severe-drought-epicenter-mayyazhipuzha-dried-up"
published_at: "2024-11-27T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746d729b2efe_mayyazhippuzha.jpg"
keywords: []
---

# #Mayyazhipuzha | കടുത്ത വരൾച്ചയിലേക്ക്; മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു

> **Lead Summary:** **നാദാപുരം: **കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകി മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു.

## Article Content

**നാദാപുരം: **കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകി മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു.

പ്രഭവകേന്ദ്രങ്ങ ളായ പുല്ലുവ, മലയങ്ങാട് പുഴകളാണ് വറ്റിയത്.

കഴിഞ്ഞ ജൂലൈ 30ന് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ച പുഴകളിൽ വെള്ളമില്ലാതെ ഉരുളൻകല്ലുകൾ മാത്രമായി.

വടകര ബീച്ച് ഭാഗം ഉൾപ്പെടെയുള്ള ഏഴ് പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് മയ്യഴിപ്പുഴയിലെ വിഷ്ണുമംഗലം ബണ്ടിൽനിന്നാണ്.

മലയോരത്തെ പ്രഭവകേന്ദ്രങ്ങൾ വറ്റിവരണ്ടതോടെ ബണ്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

ബണ്ടിന് താഴെയുള്ള ഭാഗങ്ങളിലും ജലവിതാനം കുറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252132/severe-drought-epicenter-mayyazhipuzha-dried-up)