---
title: "#Certificate | സർട്ടിഫിക്കറ്റ് വിതരണം; വളയത്ത് സന്നദ്ധ സേവകരായി 15 പേർ പരിശീലനം പൂർത്തിയാക്കി"
english_title: "#issuance #certificate #15 #people #completed #training #volunteers #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252240/issuance-certificate-15-people-completed-training-volunteers-valayam"
published_at: "2024-11-27T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674736c2260fd_CERTIFICATE.jpg"
keywords: []
---

# #Certificate | സർട്ടിഫിക്കറ്റ് വിതരണം; വളയത്ത് സന്നദ്ധ സേവകരായി 15 പേർ പരിശീലനം പൂർത്തിയാക്കി

> **Lead Summary:** **വളയം: **ആരോഗ്യ മേഖലയിൽ സന്നദ്ധ സേവകരായി വളയത്ത് 15 പേർ പരിശീലനം പൂർത്തിയാക്കി.

## Article Content

**വളയം: **ആരോഗ്യ മേഖലയിൽ സന്നദ്ധ സേവകരായി വളയത്ത് 15 പേർ പരിശീലനം പൂർത്തിയാക്കി.

വളയം ഗ്രാമ പഞ്ചായത്തിൽ പാലിയേറ്റീവ് വോളണ്ടയിർ പരിശീലനം പൂർത്തിയാക്കിയ സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പരിശീലനം പൂർത്തിയാക്കിയ പതിനഞ്ച് പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

വളയം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം എൻപി ദേവി അധ്യക്ഷയായി.

മെഡിക്കൽ ഓഫീസർ ഡോ. രാഗേഷ് റൈനു പബ്ലിക്ക് ഹൈൽത്ത് നഴ്സ് ശോഭന കെ.എൻ, പാലിയേറ്റീവ് നഴ്സ് ജീനാ മോൾ എന്നിവർ സംസാരിച്ചു.

വോളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252240/issuance-certificate-15-people-completed-training-volunteers-valayam)