---
title: "#MuthuvadathurMUP | വേറിട്ട മാതൃക; ജയിച്ചവർക്കൊപ്പം പരാജിതരേയും അനുമോദിച്ച് മുതുവടത്തൂർ എം.യു.പി"
english_title: "#Muthuvadathur #MUP #congratulated #winners #along #with #losers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252273/muthuvadathur-mup-congratulated-winners-along-with-losers-new "
published_at: "2024-11-27T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67474b7439190_muthuvadathur.jpg"
keywords: []
---

# #MuthuvadathurMUP | വേറിട്ട മാതൃക; ജയിച്ചവർക്കൊപ്പം പരാജിതരേയും അനുമോദിച്ച് മുതുവടത്തൂർ എം.യു.പി

> **Lead Summary:** **എടച്ചേരി: **വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടവരേയും ചേർത്ത് പിടിച്ച് എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം നൽകി മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ മാതൃകയായി.

## Article Content

**എടച്ചേരി: **വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടവരേയും ചേർത്ത് പിടിച്ച് എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം നൽകി മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ മാതൃകയായി.

ജില്ലാ -സബ്ജില്ല കലോൽസവ വിജയികൾക്കും ശാസ്ത്ര പ്രവൃത്തിപരിചയ മേള പ്രതിഭകൾക്കും കായിക താരങ്ങൾക്കും സ്കൂളിൽ ഒരുക്കിയ അനുമോദന യോഗത്തിലാണ് എല്ലാ വിദ്യാർത്ഥികളെയും തുല്ല്യ നിലയിൽ പരിഗണിച്ച് ശ്രദ്ധേയ നേടിയത്.

പരിപാടിയിൽ പങ്കെടുത്ത വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും മൊമെൻ്റോ നൽകി ആദരിച്ചു.

വാർഡ് മെമ്പർ കെ.എം.സമീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് സി.കെ.ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ ഉൾപ്പെടെ മൊമെൻ്റോ വിതരണത്തിൽ പങ്കാളിയായത് വേറിട്ട അനുഭവമായി മാറി.

പ്രധാന അദ്ധ്യാപകൻ കെ.പി. ശ്യാം സുന്ദർ, പിടിഎ വൈസ് പ്രസിഡണ്ടുമാരായ കൗലത്ത്, പി.കെ. ഷാഹിന,പി.കെ, റഷീദ്, സി.വി.നൗഫൽ മാസ്റ്റർ, ടി.ശ്രീലത ടീച്ചർ, ഒ.സ്വപ്ന ടീച്ചർ, ഇ.പി.മുഹമ്മദലി മാസ്റ്റർ, രക്ഷിതാക്കളായ റാഷിദ, സറീന, മുബീന സി.കെ,സുഹൈമ, മുനീറ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252273/muthuvadathur-mup-congratulated-winners-along-with-losers-new )