---
title: "#Krishnannair | സ്മരണ; അത്തൂർ കണ്ടി കൃഷ്ണൻ നായരെ അനുസ്മരിച്ച് കോൺഗ്രസ് "
english_title: "#Congress #remembers #Athurkandi #KrishnanNair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252347/congress-remembers-athurkandi-krishnannair"
published_at: "2024-11-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67480779dc470_congress.jpg"
keywords: []
---

# #Krishnannair | സ്മരണ; അത്തൂർ കണ്ടി കൃഷ്ണൻ നായരെ അനുസ്മരിച്ച് കോൺഗ്രസ് 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും ആയിരുന്ന അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ പതിനൊന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും ആയിരുന്ന അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ പതിനൊന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

ശവകുടീരത്തിൽ പുഷ്പാർച്ചന,പ്രഭാതഭേരി, അനുസ്മരണ യോഗം, എന്നിവ സംഘടിപ്പിച്ചു.

പരിപാടികൾ അച്യുതൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്‌തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ട്, എം കെ .പ്രേംദാസ് അധ്യക്ഷത വഹിച്ചു.

സി. പവിത്രൻ, എം.സി.മോഹനൻ, എം.പി.ശ്രീധരൻ, വരയത്ത് കുഞ്ഞിരാമൻ,എം. ടി.രാഹുലൻ, എം.സി. വിജയൻ, ഒ.പി.ഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252347/congress-remembers-athurkandi-krishnannair)