---
title: "#KPSMA | അംഗത്വ വിതരണം; ഏയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാൻ അണിയറയിൽ ഗൂഢനീക്കം -കെ പി എസ് എം എ"
english_title: "#membership #distribution #clandestine #move #destroy #aided #schools #KPSMA "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252408/membership-distribution-clandestine-move-destroy-aided-schools-kpsma"
published_at: "2024-11-28T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67483296098ad_KPSMA.jpg"
keywords: []
---

# #KPSMA | അംഗത്വ വിതരണം; ഏയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാൻ അണിയറയിൽ ഗൂഢനീക്കം -കെ പി എസ് എം എ

> **Lead Summary:** നാദാപുരം:കേരളത്തിൽ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച ഏയ്‌ഡഡ് വിദ്യാലയങ്ങളെ തകർക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢ നീക്കം നടക്കുന്നതായി മാനേജേഴ്‌സ് അസോസിയേഷൻ നാദാപുരം സബ്ബ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

നാദാപുരം:കേരളത്തിൽ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച ഏയ്‌ഡഡ് വിദ്യാലയങ്ങളെ തകർക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢ നീക്കം നടക്കുന്നതായി മാനേജേഴ്‌സ് അസോസിയേഷൻ നാദാപുരം സബ്ബ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

അദ്ധ്യാപക അനദ്ധ്യാപക നിയമന അംഗീകാരം വൈകിപ്പിച്ചു ഉദ്യോഗാർഥികളെ ബുദ്ധി മുട്ടിക്കുകയാണ്.

നിയമന അംഗീകാരത്തിനായി ഉദ്യോഗാർഥികളെ തെരുവിലിറക്കരുതെന്നും സബ്ബ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

നാദാപുരം സബ്ബ് ജില്ലാ അംഗത്വ വിതരണം സബ്ബ് ജില്ലാ പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ടി പി രാജീവൻ, അഭിലാഷ് പാലാഞ്ചേരി,സി കെ നാസർ,പി മോഹനൻ, അമ്മദ് മാസ്റ്റർ പൈക്കാട്ട്, രാധേഷ് ഗോപാൽ, ടി രാമചന്ദ്രൻ മാസ്റ്റർ, ടി പി രമേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252408/membership-distribution-clandestine-move-destroy-aided-schools-kpsma)