Nov 30, 2024 11:46 AM

നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് ആശ്വാസമെത്താൻ വൈകുന്ന സാഹചര്യത്തിൽ ഇകെ വിജയൻ എം എൽഎ സർക്കാരുമായി ഇടപെട്ടു.

വിലങ്ങാട് ദുരിതാശ്വാസം ഊർജ്ജിതമാക്കാൻ തിരുവനന്തപുരത്ത് 4 ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂമന്ത്രി കെ രാജൻ.

പുഴയിലെ മണ്ണെടുപ്പ് പൂർത്തിയായിട്ടില്ല. വീണ്ടും വെള്ളം വന്നാൽ വിലങ്ങാട് പ്രദേശങ്ങളിലൊക്കെ വെള്ളം കയറുമെന്ന ആശങ്കയിലാണ് പ്രദേശ വാസികൾ.

ഗവണ്മെന്റ് ഇറക്കിയ എല്ലാ ഉത്തരവുകളിലെയും നടപടിക്രമങ്ങൾ പൂർണമായും വിലങ്ങാടിനും ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിൽ നിയമപരമായ പ്രശ്നങ്ങളുണ്ട്. അപകടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് നോക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചൂരൽമലയ്ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും വിലങ്ങാടിനും ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ദുരന്ത ബാധിതർക്ക് ഭയം വേണ്ട സർക്കാർ കൂടെയുണ്ട് എന്നും കെ രാജൻ കൂട്ടിച്ചേർത്തു.

#MLA #intervened #Vilangad #Relief #High #level #meeting #led #Ministers #Thiruvananthapuram #4th

Next TV

Top Stories