#JCI | സേവന സന്നദ്ധരായി ; ജെസിഐയുടെ പുതിയ യൂണിറ്റ് കല്ലാച്ചിയിൽ ആരംഭിച്ചു

#JCI | സേവന സന്നദ്ധരായി ; ജെസിഐയുടെ പുതിയ യൂണിറ്റ് കല്ലാച്ചിയിൽ ആരംഭിച്ചു
Nov 30, 2024 10:27 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ പുതിയ യൂണിറ്റ് കല്ലാച്ചിയിൽ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും നാട്ടിൽ ഓരോ വർഷവും ഒരു ഒരു സുസ്ഥിര പ്രൊജക്റ്റ്‌ കൊണ്ടൂ വരുന്നത് പോലെയുള്ള ജെസിഐ യുടെ പരിപാടികൾ തന്നെ പോലെയുള്ള പൊതുപ്രവർത്തകർക്ക് വളരെ സന്തോഷം നൽകുന്നതാണെന്നും എം എൽ എ അഭിപ്രായപ്പെട്ടു.

ക്യാമ്പസുകളും സ്കൂളുകളും കേന്ദ്രീകരിച്ച്‌ വ്യക്തിത്വവികാസത്തിലൂന്നിയ പരിശീലനങ്ങളും, മോട്ടിവേഷനൽ, കരിയർ ഗൈഡൻസ്‌ ക്ലാസുകൾ, ബിസിനസ്സ്‌ പരിശീലനങ്ങൾ എന്നിവയും , കല്ലാച്ചി ടൗൺ ശുചീകരിക്കുന്നവരെ ആദരിക്കുന്ന ജെസിഐ ക്ലീൻ ടൗൺ ഹീറോ അവാർഡും അവതരിപ്പിച്ചു.

ഈ വർഷത്തെ വിവിധ അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

ബിസിനസ്‌ രംഗത്തെ മികവിനുള്ള ടോബിപ് അവാർഡ് വി കെ ട്രേഡേടേഴ്സ് ഉടമ വി കെ ശ്രീരാമൻ, സൂംബ സ്റ്റുഡിയോ ഉടമ ജസീറ നരിക്കാട്ടേരി എന്നിവർക്കും കമൽപത്ര അവാർഡ് സിറ്റി വ്യൂ ട്രാവെൽസ് ന്റെ ഷബാന എൻ കെ യ്ക്കും സമൂഹത്തിൽ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായവർക്കുള്ള സല്യൂട്ട് ദി ടീച്ചർ അവാർഡ് രഘുനാഥൻ കെ പി, ആരിഫ ടീച്ചർ എന്നിവർക്കും, സമൂഹത്തിൽ നിശബ്ദമായി സേവനം അനുഷ്ഠിക്കുന്നവർക്കുള്ള സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് തണൽ പാലിയേറ്റിവ് പ്രവർത്തകൻ വി പി പോക്കറിനും, ചെറിയ പ്രായത്തിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നവർക്കുള്ള യങ്ങ് അച്ചീവർ അവാർഡ് പന്ത്രണ്ടാം വയസ്സിൽ ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിച്ച ആയിഷ അലിഷ്ബയ്ക്കും സമ്മാനിച്ചു.

കല്ലാച്ചി യൂണിറ്റിന്റെ ഭാരവാഹികൾ ആയി ഷംസുദ്ദീൻ ഇല്ലത്ത്‌, ഷംസീർ അഹ്മദ്‌, ശ്രീജേഷ്‌ ഗിഫ്റ്ററി എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങിൽ ജെ സി ഐ മുൻ വേൾഡ് വൈസ്‌ പ്രസിഡന്റ്‌ അനൂപ്‌ വെട്ടിയാറ്റിൽ, മേഖലാ പ്രസിഡന്റ്‌ അരുൺ ഇ വി, മേഖലാ വൈസ്‌ പ്രസിഡന്റ്‌ അജീഷ്‌ ബാലകൃഷ്ണൻ, മേഖല ഡയറക്ടർ ഫഹദ്‌ കുന്നുമ്മൽ, നിയാസ്‌ പി, നജീബ്‌ മാസ്റ്റർ, ജാഫർ മാസ്റ്റർ, സമീന ടീച്ചർ, സൈനബ ടീച്ചർ, അഷ്‌റഫ്‌ യു ടി, മുഹമ്മദ്‌ സുന്നുമ്മൽ, ഹാരിസ്‌ മാസ്റ്റർ, ജാഫർ മാസ്റ്റർ, മഷൂദ് എന്നിവർ സംബന്ധിച്ചു.

#New #unit #JCI #started #Kallachi

Next TV

Related Stories
#protest | പന്തം കൊളുത്തി പ്രകടനം; വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

Dec 12, 2024 08:22 PM

#protest | പന്തം കൊളുത്തി പ്രകടനം; വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

വർഷാവർഷം മുറപോലെ കേരളത്തിൽ വൈദ്യുതി ചാർജ്ജ്‌ വർദ്ദിപ്പിച്ച്‌ സാധാരണ ജനങ്ങളെ സർക്കർ...

Read More >>
#BudsSchool | ബഡ്സ് ജില്ലാ കലോത്സവം; വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കൾ

Dec 12, 2024 07:52 PM

#BudsSchool | ബഡ്സ് ജില്ലാ കലോത്സവം; വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കൾ

വിജയികൾക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗം കെ .കെ ലതിക ട്രോഫി വിതരണം...

Read More >>
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ നാളെ

Dec 12, 2024 04:40 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ നാളെ

അഞ്ച് അമ്പലങ്ങളെ കോർത്തിണക്കി രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ദീപം...

Read More >>
#AIDSDay | എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും

Dec 12, 2024 04:12 PM

#AIDSDay | എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും

നാദാപുരം ഗവ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ ജെ തൈക്കാട്ടിൽ ഉദ്ഘാടനം...

Read More >>
#MDMA | ഓട്ടോയിൽ സഞ്ചരിച്ച് എംഡിഎംഎ വില്പന; ചേലക്കാട് സ്വദേശി അറസ്റ്റിൽ

Dec 12, 2024 03:17 PM

#MDMA | ഓട്ടോയിൽ സഞ്ചരിച്ച് എംഡിഎംഎ വില്പന; ചേലക്കാട് സ്വദേശി അറസ്റ്റിൽ

ചേലക്കാട് ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി...

Read More >>
#AyyappabhajanaMadam | അരൂർ കോവിലകം അയ്യപ്പഭജന മഠം ഭക്തർക്ക് സമർപ്പിച്ചു

Dec 12, 2024 12:58 PM

#AyyappabhajanaMadam | അരൂർ കോവിലകം അയ്യപ്പഭജന മഠം ഭക്തർക്ക് സമർപ്പിച്ചു

കേളോത്ത് ഇല്ലത്ത് പ്രഭാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു...

Read More >>
Top Stories