നാദാപുരം: (nadapuram.truevisionnews.com) ക്ഷേമനിധി തകർക്കരുത്, നിർമ്മാണ തൊഴിലാളി പെൻഷൻ, 14 മാസത്തെ കുടിശ്ശിക ഉടനെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ഡിസംബർ നാലിന് നടക്കുന്ന സെക്രട്ടരിയറ്റ് മാർച്ചിന്റെപ്രചരണാർത്ഥം എച്ച്എംഎസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
പി.എം. നാണുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടരി കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആർ.എം.ഗോപാലൻ, വത്സരാജ് മണ്ടലാട്ട്, കെ.നാരായണൻ, ഗംഗാധരൻ പാച്ചാക്കര , കെ.സി. വിനയകുമാർ, കെ.ഭാസ്ക്കരൻ, ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
#Dont #break #welfare #fund #evening #darna #held #HMS #Thooneri