---
title: "#drowned | പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു"
english_title: "#Plus #One #student #drowned #rock #pool #Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/253231/plus-one-student-drowned-rock-pool-purameri-new-"
published_at: "2024-12-02T00:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674caed0781bb_draowndd.jpg"
keywords: []
---

# #drowned | പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** **പുറമേരി: **വീട്ടിൽ വൈദ്യുതി വെളിച്ചം ലഭിച്ചതിൻ്റെ സന്തോഷം പങ്കു വെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. '

## Article Content

**പുറമേരി: **വീട്ടിൽ വൈദ്യുതി വെളിച്ചം ലഭിച്ചതിൻ്റെ സന്തോഷം പങ്കു വെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. '

പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പുറമേരി അറാം വെള്ളിയിലെ നടുക്കണ്ടിൽ സൂര്യജിത്ത് (16 ) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

വീടിനടുത്തെ കരിങ്കൽ പാറവെട്ടിയപ്പോൾ രൂപപ്പെട്ട അറാംവെള്ളി കുളത്തിൽ മുങ്ങി താഴുകയായിരുന്നു.

സൂര്യജിത്തിന് നീന്തൽ വശമില്ല. നീന്തൽ അറിയാവുന്ന തൂണേരി സ്വദേശിയായ വിദ്യാർത്ഥി സമീപത്തെ ക്ലബിൽ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി.

ഇവർ നടത്തിയ തിരച്ചിലിൽ പത്ത് മിനിറ്റിന് ശേഷമാണ് കുളത്തിന് അടിയിലെ ചെളിയിൽ കുടുങ്ങിയ കുട്ടിയെ കണ്ടത്.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃതദ്ദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

നടുക്കണ്ടിൽ ശശിയുടെയും മോനിഷയുടെയും മകനാണ്

സഹോദരി : തേജാല ലക്ഷ്മി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/253231/plus-one-student-drowned-rock-pool-purameri-new-)