#moneyfraud | നാദാപുരത്ത് ദമ്പതികളുടെ സാമ്പത്തിക തട്ടിപ്പ്; കുടുങ്ങിയത് നിരവധി പേർ, നഷ്ടം കോടികൾ; ഒടുവിൽ കേസെടുത്ത് പൊലീസ്

#moneyfraud | നാദാപുരത്ത് ദമ്പതികളുടെ സാമ്പത്തിക തട്ടിപ്പ്; കുടുങ്ങിയത് നിരവധി പേർ, നഷ്ടം കോടികൾ; ഒടുവിൽ കേസെടുത്ത് പൊലീസ്
Dec 8, 2024 02:23 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) സ്വർണ ലേലത്തിൽ പങ്കെടുത്ത് പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾക്കെതിരേ കേസെടുത്തു.

നാദാപുരം കുമ്മങ്കോട് സ്വദേശികളും ഖത്തറിൽ താമസക്കാരുമായ ദാറുൽ ഖയർ വീട്ടിൽ ഹാഷിം തങ്ങൾ (52), ഭാര്യ ഷാഹിദ ബീവി (42) എന്നിവർക്കെതിരേയാണ് നാദാപുരം പോലീസ് കേസ് എടുത്തത്.

ജാതിയേരി സ്വദേശി അരിങ്ങാട്ടിൽ ലത്തീഫിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. വിദേശത്ത് നിന്നാണ് പരാതിക്കാരൻ പ്രതികളുമായി പരിചയത്തിലാവുന്നത്.

നാദാപുരം സഹകരണ ബാങ്കിൽ നടത്തുന്ന സ്വർണലേലത്തിൽ പങ്കെടുത്ത് ലഭിക്കുന്ന സ്വർണം മറിച്ച് വിൽപന നടത്തി പത്ത് ദിവസത്തിനകം പണം തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് 1400000 രൂപ വാങ്ങിക്കുകയും പണമോ, ലാഭമോ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.

നാദാപുരം മേഖലയിൽ തന്നെ നിരവധി പേരാണ് ഖത്തർ പ്രവാസിയുടെ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയിട്ടുള്ളത്.

നാദാപുരം മേഖലയിലെ പ്രമുഖ ബിസിനസുകാർ , വ്യാപാര പ്രമുഖർ എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും കാണിച്ച് വിശ്വാസം ആർജ്ജിച്ച ശേഷം വായ്പയായും , ബിസിനസിൽ കൂട്ടു ചേർക്കാമെന്നും പറഞ്ഞാണ് വൻ തുകകൾ വാങ്ങിയെടുക്കുന്നത്.

നൽകിയ പണം വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു കിട്ടാതായതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കുന്നത്.

കുറ്റ്യാടി, വടകര താഴെ അങ്ങാടി, നാദാപുരം , ജാതിയേരി, പുറമേരി , പേരാമ്പ്ര സ്വദേശികളാണ് തട്ടിപ്പിനിരയായത്.

അടുത്തിടെയായി ജാതിയേരി, കടമേരി , തലായി സ്വദേശികളിൽ നിന്ന് ഒന്നര കോടിയിലേറെ രൂപ ഇയാൾ തട്ടിച്ചെടുത്തതായാണ് വിവരം.

വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടിൽ ചെക്ക് കേസിൽ പെട്ടതോടെ തട്ടിപ്പ്കാരനായ ഹാഷിമിനും ഭാര്യയ്ക്കും എതിരെ ഖത്തറിൽ നിയമനടപടികൾ തുടങ്ങിയിട്ടുണ്ട്.

പലരിൽ നിന്നായി ഭാര്യയും പണം തട്ടിയെടുത്ത് തിരികെ നൽകാതെ കബളിപ്പിച്ചിട്ടുണ്ട്. പ്രവാസിയുടെ ഭാര്യ പണം വാങ്ങിക്കുന്ന വീഡിയോ വാട്സാപ്പുകളിലും മറ്റും ഇതിനോടകം തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

നൽകിയ പണം തിരികെ ചോദിക്കുന്നവരെയും , തട്ടിപ്പ്കാരനെ തേടി ഇയാളുടെ വീട്ടിലെത്തുന്നവരെ തട്ടിപ്പ്കാരനും, സഹോദരങ്ങളും ചേർന്ന് പീഡന കേസിലും മറ്റും ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതി പറയുന്നു.

#Financial #fraud #couple #Nadapuram #Many #people #trapped #loss #crores #Finally #police #registered #case

Next TV

Related Stories
#honeybeeattack | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 02:05 PM

#honeybeeattack | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

രാവിലെ പുളിഞ്ഞോളി പറമ്പിൽ നിന്ന് പുല്ല് പറിക്കുന്നതിനിടെയാണ് തേനീച്ച...

Read More >>
#mtvasudevannair | ഉദ്ഘാടനം മാറ്റിവച്ചു; ഇന്നത്തെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റി

Dec 26, 2024 01:26 PM

#mtvasudevannair | ഉദ്ഘാടനം മാറ്റിവച്ചു; ഇന്നത്തെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റി

ഇതോടനുബന്ധിച്ച് വൈകിട്ട് മൂന്നു മണിക്ക് നടത്താനിരുന്ന മറ്റ് പരിപാടികളും മാറ്റി വച്ചതായും പുതിയ മാറ്റിയ തിയ്യതി പിന്നിട് അറിയിക്കുമെന്നും...

Read More >>
#edacherypolicestation | എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ച് ഓർക്കാട്ടേരി റോട്ടറി ക്ലബ്ബ്

Dec 26, 2024 10:38 AM

#edacherypolicestation | എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ച് ഓർക്കാട്ടേരി റോട്ടറി ക്ലബ്ബ്

സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്ററ് മനോജ് നാച്ചുറൽ കൈമാറിയ ഫർണിച്ചറുകൾ സർക്കിൾ ഇൻസ്പെക്‌ടർ ധനഞ്ജയദാസ്...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 26, 2024 10:10 AM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










Entertainment News