---
title: "#KACA | വേളം പരിധി മാറ്റണം; കല്ലാച്ചി  കോടതിയിൽ ഇ -സേവാ കേന്ദ്രവും പൊതുശൗചാലയവും വേണം -കെഎസിഎ "
english_title: "#Change #velom #limit #Kallachi #court #needs #eseva #center #public #toilet #KACA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254919/change-velom-limit-kallachi-court-needs-eseva-center-public-toilet-kaca"
published_at: "2024-12-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756801d5f636_kca.jpg"
keywords: []
---

# #KACA | വേളം പരിധി മാറ്റണം; കല്ലാച്ചി  കോടതിയിൽ ഇ -സേവാ കേന്ദ്രവും പൊതുശൗചാലയവും വേണം -കെഎസിഎ 

> **Lead Summary:** **നാദാപുരം : **കല്ലാച്ചി കോടതിയിൽ ഇ -സേവാ കേന്ദ്രവും പൊതുശൗചാലയവും, അനുവദിക്കണമെന്നും ഇപ്പോൾ പയോളി മുൻസിഫ് കോടതി പരിധിയിൽ ഉള്ള വേളം ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും നാദാപുരം മുൻസിഫ് കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കേരള അഡ്വകേറ്റ് ക്ലർക്ക് അസോസിയേഷൻ (കെഎസിഎ) നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **കല്ലാച്ചി കോടതിയിൽ ഇ -സേവാ കേന്ദ്രവും പൊതുശൗചാലയവും, അനുവദിക്കണമെന്നും ഇപ്പോൾ പയോളി മുൻസിഫ് കോടതി പരിധിയിൽ ഉള്ള വേളം ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും നാദാപുരം മുൻസിഫ് കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കേരള അഡ്വകേറ്റ് ക്ലർക്ക് അസോസിയേഷൻ (കെഎസിഎ) നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

യുണിറ്റ് പ്രസിഡണ്ട് കെ സത്യാനന്ദൻ അധ്യക്ഷതയിൽ കാക്കുനി മെഡോ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന സമ്മേളനത്തിൽ യൂണിറ്റിലെ സീനിയർ ക്ലർക്ക് രാജൻ രാജപുരം പതാക ഉയർത്തി.

സമ്മേളനം ജില്ലാ പ്രസിഡണ്ട് ഒ.ടി മുരളിദാസ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് വി രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.സെക്രട്ടറി അനില സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സി പ്രദീപൻ ചാർജ് ഭാരവാഹി കൈതയിൽ പ്രകാശൻ കെ ബാബു ടി ദിനേശൻ എന്നിവർ സംസാരിച്ചു.

അനില കെ.പി സെക്രട്ടറിയായും ടി ദിനേശൻ പ്രസിഡണ്ടായും എ. കെ പ്രശാന്ത് ട്രഷറർ ആയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254919/change-velom-limit-kallachi-court-needs-eseva-center-public-toilet-kaca)