---
title: " #LSSTraining | മുന്നേറ്റം 2024 -25; ഉപജില്ലയുടെ എൽഎസ്എസ് തീവ്ര പരിശീലന പരിപാടി "
english_title: "#munnettam #2024 #25 #LSS #Intensive #Training #Program #sub #district"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254926/munnettam-2024-25-lss-intensive-training-program-sub-district"
published_at: "2024-12-09T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675684e2bfd47_LSS.jpg"
keywords: []
---

#  #LSSTraining | മുന്നേറ്റം 2024 -25; ഉപജില്ലയുടെ എൽഎസ്എസ് തീവ്ര പരിശീലന പരിപാടി 

> **Lead Summary:** > **നാദാപുരം: **ഉപജില്ലയുടെ എൽഎസ്എസ് തീവ്ര പരിശീലന പരിപാടിയായ "മുന്നേറ്റം 2024 -25" ന്റെ വളയം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വളയം എം എൽ പി സ്കൂളിൽ നടന്നു.

## Article Content

> **നാദാപുരം: **ഉപജില്ലയുടെ എൽഎസ്എസ് തീവ്ര പരിശീലന പരിപാടിയായ "മുന്നേറ്റം 2024 -25" ന്റെ വളയം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വളയം എം എൽ പി സ്കൂളിൽ നടന്നു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് വിനോദൻ.ടി അധ്യക്ഷനായി.

പഞ്ചായത്ത് ഇമ്പ്ലിമെന്റിംഗ് ഓഫീസർ അനിത ടീച്ചർ, അനില ടീച്ചർ, സാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കോഡിനേറ്റർ ടി കെ രാജീവൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

അടുത്തവർഷം എൽ.എസ്.എസ്.തീവ്ര പരിശീലന പരിപാടിക്ക് പ്രത്യേക ഫണ്ട് വകയിരുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ഉറപ്പു നൽകി.

153 കുട്ടികളിൽ135 കുട്ടികൾ പരിശീലന ക്ലാസിൽ പങ്കെടുത്തു.

ചുഴലി ജി എൽ പി യിലെ ബീന ടീച്ചർ, വർണ്ണ ടീച്ചർ, ചാലിയാട്ട് പൊയിൽ എൻ എൽ പി യിലെ സാബു മാസ്റ്റർ, വളയം യുപിയിലെ സിദ്ധാർത്ഥ രാജ് മാസ്റ്റർ, വളയം എം എൽ പി യിലെ ലജിന ടീച്ചർ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു.

എ. ഇ. ഒ. രാജീവൻ പുതിയെടുത്ത്, എച്ച് എം ഫോറം കൺവീനർ റഹീം മാസ്റ്റർ, അധ്യാപക സംഘടന നേതാവ് പി രഞ്ജിത്ത്കുമാർ മാസ്റ്റർ എന്നിവർ പരിശീലന കേന്ദ്രം സന്ദർശിച്ചു. പഞ്ചായത്തിലെ മുഴുവൻ ഹെഡ്മാസ്റ്റർമാരും മുഴുവൻ സമയവും പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254926/munnettam-2024-25-lss-intensive-training-program-sub-district)