വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സർഗ്ഗം കൊമ്മിയോട് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
റണ്ണേഴ്‌സ് അപ്പ് ഓസ്‌കാർ ചങ്ങരോത്ത് മുക്കും ഗ്രീൻഫീൽഡ് അക്കാദമി നിരത്തുമ്മൽ പീടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ട്രോഫി വിതരണം ചെയ്തു.
സ്ഥിരം സമിതി ചെയർപേഴ്‌സൺ ഫാത്തിമ കണ്ടിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി കെ മൂസ, എം കെ മജീദ്, മുഫീദ റാഷിദ്, സി കെ ശിവറാം, മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ്, നജ്‌മു സാഖിബ്, എം കെ അബൂബക്കർ, കെ കെ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡണ്ട് സൽമാ രാജു, സ്ഥിരം സമിതി ചെയർമാൻ ചന്ദ്രബാബു തുടങ്ങിയവർ സംബന്ധിച്ചു.
#Overall #championship #Vanimel #Panchayath #Kerala #festival #Sargam #Kommiyod #winners