നാദാപുരം: (nadapuram.truevisionnews.com) വളയം പഞ്ചായത്തിലെ എളമ്പയിൽനിന്ന് എക്സൈസ് സംഘം 600 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.
മലയോരത്ത് നാദാപുരം റെയ്ഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായി പാകപ്പെടുത്തിയ വാഷ് കണ്ടെത്തിയത്.
എളമ്പ തോടരികിൽ 200 ലിറ്ററിൻ്റെ മൂന്ന് ബാരലുകളിലായി ആളില്ലാത്ത നിലയിൽ കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്.
പ്രിവന്റീവ് ഓഫീസർ കെ.കെ ജയൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ എക്സൈസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
സിവിൽ എക്സൈസ് ഓഫീസർ പിപി ശ്രീജേഷ്, ടി സനു, ഇ വി രജിലാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി എം സൂര്യ, ഡ്രൈവർ ബബിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
#Excise #Raid #Elamba #600 #liters #wash #caught