നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ടൗണിന്റെ മോടി കൂട്ടാൻ അടിസ്ഥാന സൗകര്യ വികസനരംഗത്ത് 1.25 കോടി രൂപയുടെ 3 പലതികൾക്ക് സാങ്കേതികാനുമതിലഭിച്ചതായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അറിയിച്ചു.
35 ലക്ഷംരൂപ ചെലവഴിച്ചുള്ള നിലവിലെ മത്സ്യമാർക്കറ്റ് നവീകരണം,10 ലക്ഷം രൂപ ചെലവഴിച്ചുള്ള നാദാപുരം ബൈപ്പാസ് പൂർത്തീകരണം,80 ലക്ഷം രൂപ ചെലവഴിച്ചുള്ള കല്ലുവളപ്പിൽ പുത്തമ്പള്ളി റോഡ് നവീകരണവും ബ്യൂട്ടിഫിക്കേഷനും എന്നീ പദ്ധതികൾക്കാണ് സാങ്കേതികാനുമതി ലഭിച്ചത്.
3 പ്രവൃത്തിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചതായും ഭരണസമിതിയുടെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉടൻ ആരംഭിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി പറഞ്ഞു.
എൻ.കെ.കോംപ്ലക്സ് മുതൽ പൂച്ചാക്കൂൽ പള്ളിവരെയുള്ള 132 മീറ്റർ ഭാഗത്ത് ഇന്റർലോക്ക് വിരിച്ച് ഇരിപ്പിട സൗകര്യവും വിളക്ക് കാലും ഒരുക്കും.
ബാക്കിയുള്ള 350 മീറ്റർ 4.5 മീറ്റർവീതിയിൽ ടാറിംഗും 0.5 മീറ്റർവീതിയിൽ ഇരു ഭാഗത്തും ഐറിഷും ചെയ്യും.ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ നാദാപുരം മത്സ്യമാർക്കറ്റ് കടമുറികളായാണുള്ളത്.ഇത് മാറ്റി വിശാലമായ ഹാളാക്കി ആധുനിക സംവിധാനത്തോടെ വിൽപ്പന കൗണ്ടറുകളാക്കി മാറ്റും.
മലിനജല സംസ്കരണത്തിന് സ്വഛ്ഭാരത് മിഷൻ്റെ ഫണ്ടുപയാഗിച്ചുള്ള പദ്ധതിയുടെ അനുമതികൂടി ലഭിച്ചാൽ മാർക്കറ്റിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.
3 മീറ്റർ മാത്രം വീതിയുള്ള ഇടുങ്ങിയ റോഡ് 7 മീറ്റർ വീതിയാക്കി ബൈപ്പാസാക്കി മാറ്റുന്നതിന് 25 ലക്ഷം രൂപചെലവിൽ ഒന്നാംഘട്ടപ്രവർത്തി നടന്നിരുന്നു. ഈ 3 പദ്ധതിയും പൂർത്തിയാകുന്നതോടെ ടൗണിൻ്റെ മുഖഛായമാറി പുതിയ ടൗൺഷിപ്പ് രൂപപ്പെടും.
കച്ചവടക്കാർക്കും യാത്രക്കാർക്കും ഓട്ടോ ടാക്സിതൊഴിലാളികൾക്കുമെല്ലാം ഒരുപോലെഉപകാര പ്രദമാകുന്നതാണ്. പ്രവർത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായി 17 ാം തിയ്യതി സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുന്നതാണെന്നും എല്ലാവരുടെയും സഹകരണം ഉറപ്പാക്കുമെന്നും വി.വി മുഹമ്മദലി പറഞ്ഞു.
#Action #immediately #1.25 #crore #development #projects #grama #panchayat #Nadapuram #town