അരൂർ: (nadapuram.truevisionnews.com) മുൻ തൂണേരി പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ കെട്ടിപ്പെടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിക്കുകയും ചെയ്ത മുണ്ടക്കൽ കുഞ്ഞിരാമൻ്റെ ഏഴാം ചരമ വാർഷിക ദിനം അരൂരിൽ സമുചിതമായി ആചരിച്ചു.
സ്‌മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ആയഞ്ചേരി മണ്ഡലം അസി:സെക്രട്ടറി അഭിജിത്ത് കോറോത്ത്, പുറമേരി ലോക്കൽ സെക്രട്ടറി പി. കെ ചന്ദ്രൻ,എൻ.എഫ്.ഐ. ഡബ്ല്യു മണ്ഡലം സെക്രട്ടറി കെ സുനിത, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അംഗങ്ങളായ വി.ടി ഗംഗാധരൻ,ടി സജീവൻ ഇ. പി രാജീവൻ എന്നിവർ സംസാരിച്ചു
#commemoration #Mundakkal #Kunhiraman #death #anniversary #duly #observed