നാദാപുരം: (truevisionnews.com) എസ് എസ് എഫ് നാദാപുരം ഡിവിഷനിൽ പുതിയ നേതൃത്വം നിലവിൽ വന്നു.
വിദ്യാർത്ഥികൾ പിന്നെന്ത് ചെയ്യുന്നു? എന്ന പ്രമേയത്തിൽ നാദാപുരം സ്റ്റുഡൻ്റ്സ് സെൻ്ററിൽ വെച്ച് നടന്ന ഡിവിഷൻ സ്റ്റുഡൻ്റ്സ് കൺസിൽ ഫള്ൽ സുറൈജിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് നാദാപുരം സോൺ പ്രസിഡൻ്റ് ഹസൈനാർ മദനി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷയാവതരണം നടത്തി.എസ് എസ് എഫ് ജില്ലാ ഫിനാൻസ് സെക്രട്ടറി ഹാഫിസ് ഷാഫി അഹ്സനി കുരാചുണ്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡന്റ്: സഫ്‌വാൻ മുസ്‌ലിയാർ തൂണേരി,ജന. സെക്രട്ടറി: വി കെ റഈസ് ചേലമുക്ക് ഫി. സെക്രട്ടറി: മുബഷിർ വാണിമേൽ
സെക്രട്ടറിമാർ: സ്വാദിഖ് പരവത്ത്,ആഷിഖ് അലി,ഉവൈസ് കിഴക്കേട്ടിൽ,ഹാഫിള് ഷാഫി സഖാഫി ,റഈസ് സുറൈജി മുളിവയൽ, സ്വാലിഹ് സഖാഫി കുനിങ്ങാട്,അസ്‌ലം പുതുക്കയം,ഷുഹൈബ് നാദാപുരം, സുആദ് ചേലക്കാട് സെക്രട്ടറിയേറ്റ് അംഗം:ഇയാസ് മുടവന്തേരി,അൽത്താഫ് ചേലക്കാട് എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി അൻവർ സഖാഫി,നൗഫൽ വടകര, സി എം ശഫീഖ് നൂറാനി, മുബശിർ സുറൈജി കൈപ്പുറം സംബന്ധിച്ചു.
#New #Chariots #New #leadership #Nadapuram #Division #SSF