നാദാപുരം: (nadapuram.truevisionnews.com) ഏഴ് കുപ്പി വിദേശമദ്യവുമായി വെള്ളിയോട് യുവാവ് പിടിയിൽ. പരപ്പുപാറേമ്മൽ ഷാജഹാൻ (42)നെയാണ് നാദാപുരം എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്‌ച പകൽ പന്ത്രണ്ട് മണിയോടെ വെള്ളിയോട് ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ റോഡിൽ വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. ഇയാളുടെ പക്കൽ നിന്നും മൂന്നര ലിറ്റൽ മദ്യം എക്സൈസ് സംഘം പിടികൂടി.
എക്സൈസ് പ്രിവൻ്റീവ് ഓഫീസിൽ കെ. കെ ജയൻ, സിവിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സനു, വിജേഷ്, ലിനീഷ്, ദീപുലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ നിഷ എന്നിവർ സംഘത്തിലൂണ്ടായിരുന്നു
#Excise #arrests #young #man #seven #bottles #foreign #liquor #Velliyode