നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജീവതാളം പരിപാടി സംഘടിപ്പിച്ചു
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായി.
ജീവിതശൈലി രോഗ മുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാണ് ജീവതാളം പരിപാടി.
ആഹാരത്തിന്റെ അളവും സമയവും ക്രമീകരിച്ചും വ്യായാമങ്ങൾ പതിവാക്കിയും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും. പൊതുജനങ്ങളിൽ ഈ ബോധം വളർത്തുകയും നിലവിലെ ജീവിത ശൈലിയിൽ മാറ്റം ഉണ്ടാക്കിയെടുക്കുകയുമാണ് ജീവതാളം ലക്ഷ്യമിണ്ടുന്നത്.
ജെ എച്ച് ഐ പ്രസാദ് ആരോഗ്യ ബോധനവും, കെ മോഹനൻ മാസ്റ്റർ യോഗ പരിശീലനവും നൽകി.ജെ പി എച്ച് എൻ അനിൽകുമാരി, ആശ വർക്കർമാരായ ഉഷ, നിമിഷ, ചന്ദ്രി, റീന, റെജി,ശോഭ, അയൽക്കൂട്ടം ഭാരവാഹികളായ ഹസീന സലീം,ടി കെ സുബൈദ ഷഫീന നൗഷാദ്, അസീറ എന്നിവർ നേതൃത്വം നൽകി.
വാർഡ് കൺവീനർ കെ വി അബ്ദുള്ള സ്വാഗതവും, സി കെ ഷഫീഖ് നന്ദിയും പറഞ്ഞു
#Jeevathalam #program #organized #Nadapuram #grama #panchayath