---
title: " #MazinAlMasoudi | അറിവിൻറെ വ്യാപനത്തിൽ അറബി ഭാഷയുടെ പങ്ക് നിസ്തുലം -മാസിൻ അൽ മസ്ഊദി"
english_title: "#role #Arabic #language #spread #knowledge #negligible #MazinAlMasoudi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256343/role-arabic-language-spread-knowledge-negligible-mazinalmasoudi-new"
published_at: "2024-12-15T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e66e60928c_maousudi.jpg"
keywords: []
---

#  #MazinAlMasoudi | അറിവിൻറെ വ്യാപനത്തിൽ അറബി ഭാഷയുടെ പങ്ക് നിസ്തുലം -മാസിൻ അൽ മസ്ഊദി

> **Lead Summary:** **നാദാപുരം : ** അറിവിൻ്റെ വ്യാപനത്തിലൂടെ ലോകത്തുണ്ടായ സാമൂഹിക വിപ്ലവത്തിൽ അറബി ഭാഷക്കും നിസ്തുലമായ പങ്കുണ്ടെന്ന് ഇന്ത്യയിലെ അറബ് ലീഗ് അംബാസഡർ മാസിൻ അൽ മസ്ഊദി.

## Article Content

**നാദാപുരം : ** അറിവിൻ്റെ വ്യാപനത്തിലൂടെ ലോകത്തുണ്ടായ സാമൂഹിക വിപ്ലവത്തിൽ അറബി ഭാഷക്കും നിസ്തുലമായ പങ്കുണ്ടെന്ന് ഇന്ത്യയിലെ അറബ് ലീഗ് അംബാസഡർ മാസിൻ അൽ മസ്ഊദി.

നാദാപുരം ജാമിഅ അൽ ഫുർഖാൻ സ്ഥാപനങ്ങളുടെ പതിനേഴാം വാർഷികവും ബിരുദദാന സമ്മേളനവും കക്കംവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആനിന്റെ ഭാഷ എന്ന നിലക്കും അറബിക് വലിയ മഹത്വം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യ നൽകിവരുന്ന സഹായത്തിൽ അദ്ദേഹം സർക്കാറിനോട് നന്ദി പ്രകടിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ ജമാൽ മൂസ അധ്യക്ഷനായിരുന്നു.

അൽഫുർഖാൻ അറബിക് കോളേജ് പുതിയ കെട്ടിടം കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

പുതുതായി നിർമ്മിച്ച സെമിനാർ ഹാൾ കെ എൻ എം വൈസ് പ്രസിഡണ്ട് എ പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.

വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, സി വി എം വാണിമേൽ, സൂപ്പി നരിക്കാട്ടേരി, ബംഗളത്ത് മുഹമ്മദ്, ഹമീദ് വാണിമേൽ, അബ്ദുല്ല വയലോളി , ഡോ. ഫദ്ലുള്ള അൻവാരി , സി കെ പോക്കർ മാസ്റ്റർ, യു വി യുനു സ് , ഇബ്റാഹിംഹാജി എലാങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു.

മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി വടക്കയിൽ മുഹമ്മദ് സ്വാഗതവും യാസർ പി വി നന്ദിയും പറഞ്ഞു.

ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്ലാമിക വിമർശനത്തിൽ ഒതുങ്ങുന്ന നാസ്തികത, ഏകദൈവ വിശ്വാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പാനൽ ഡിസ്കഷനിൽ സലീം സുല്ലമി, മുനീർ മദനി, അംജദ് അൻസാരി തുടങ്ങിയവർ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256343/role-arabic-language-spread-knowledge-negligible-mazinalmasoudi-new)