---
title: "#MPKrishnan | അനുസ്മരണം; എം പി കൃഷ്ണൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു"
english_title: "#commemoration #MPKrishnan #death #anniversary #duly #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256793/commemoration-mpkrishnan-death-anniversary-duly-observed"
published_at: "2024-12-17T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6760e1b527d77_Untitled-1.jpg"
keywords: []
---

# #MPKrishnan | അനുസ്മരണം; എം പി കൃഷ്ണൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** പുറമേരി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം പി കൃഷ്ണൻ്റെ പതിനാറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു .

## Article Content

പുറമേരി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം പി കൃഷ്ണൻ്റെ പതിനാറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു .

പുറമേരി വിലാതപുരത്ത് നടന്ന ദിനാചരണ പരിപാടിയിൽ മുതിർന്ന പാർട്ടി അംഗം പി ടി കെ കുഞ്ഞിരാമൻ പതാക ഉയർത്തി. തുടർന്ന് പ്രഭാത ഭേരിയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ ആയഞ്ചേരി മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, പി കെ ചന്ദ്രൻ, സി സുരേന്ദ്രൻ മാസ്റ്റർ, പി സരള പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256793/commemoration-mpkrishnan-death-anniversary-duly-observed)