---
title: "#vollytournament | ഉജ്ജ്വല പോരാട്ടം;  കെ എം സി സി അഖിലേന്ത്യാ വോളീ ടൂർണമെന്റിൽ ഇന്ന് ഇൻകം ടാക്‌സും  കേരള പോലീസും തമ്മിൽ ഏറ്റുമുട്ടും"
english_title: "#brilliant #fight #Income #Tax #Kerala #Police #today #All #India #Volleyball #Tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256969/brilliant-fight-income-tax-kerala-police-today-all-india-volleyball-tournament"
published_at: "2024-12-17T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676156ddde23d_vollitournament.jpg"
keywords: []
---

# #vollytournament | ഉജ്ജ്വല പോരാട്ടം;  കെ എം സി സി അഖിലേന്ത്യാ വോളീ ടൂർണമെന്റിൽ ഇന്ന് ഇൻകം ടാക്‌സും  കേരള പോലീസും തമ്മിൽ ഏറ്റുമുട്ടും

> **Lead Summary:** **നാദാപുരം: **ദുബൈ കെ എം സി സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റ് ആവേശകരമായ മൂന്നാം ദിവസത്തിലേക്ക്.

## Article Content

**നാദാപുരം: **ദുബൈ കെ എം സി സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റ് ആവേശകരമായ മൂന്നാം ദിവസത്തിലേക്ക്.

ഇന്ന് ഇൻകം ടാക്‌സും കേരള പോലീസും തമ്മിൽ ഏറ്റുമുട്ടും.രാത്രി 7 30 യ്ക്ക് തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ വച്ചാണ് മത്സരം.

ഇന്നലെ ആദ്യ നടന്ന മത്സരത്തിൽ സായി സെന്റർ കോഴിക്കോടിനെ തോല്പിച്ച് എൻ എ എം കോളേജ് കല്ലിക്കണ്ടി ജയം സ്വന്തമാക്കി.

 രണ്ടാമത്തെ മാച്ചിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ എയർഫോസും തമ്മിൽ ഏറ്റുമുട്ടി.മത്സരത്തിൽ ഇന്ത്യൻ നേവി ഉജ്വല വിജയം കരസ്ഥമാക്കി.

7000 കാണികളെ ഉൾക്കൊള്ളുന്ന ഗ്യാലറിയും വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ തന്നെ ഏറ്റവും വലിയ വോളീബോൾ ടൂർണമെൻ്റ് ആണ് സംഘാടകർ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ പ്രമുഖ ഡിപ്പാർട്ട്മെൻ്റ് ടീമുകളായ ഇന്ത്യൻ നേവി, എയർ ഫോഴ്‌സ്, ഐ ഒ ബി, ഇൻകം ടാക്സ്, സി ഐ എസ്‌ എഫ്‌ റാഞ്ചി, കെ എസ്‌ ഇ ബി, കേരള പൊലീസ്‌, കേരള സിക്സേർസ് എന്നീ ടീമുകൾക്കായി ദേശീയ അന്തർദേശീയ താരങ്ങളാണ് അണി നിരക്കുന്നത്.

മുപ്പതിൽ പരം പ്രൈം വോളീ താരങ്ങളാണ് വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങുന്നത്‌. കേരളത്തിലെ പ്രമുഖ കോളജുകൾ പങ്കെടുക്കുന്ന ഇൻ്റർ കോളജ് വോളിബോൾ ചാമ്പ്യൻഷിപ്പും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

പ്രവാസ ലോകത്ത് നിന്നും കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കെ എം സി സി വോളീബോൾ ടൂർണമെൻ്റ് വഴി ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.

വിദ്യാഭ്യാസ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256969/brilliant-fight-income-tax-kerala-police-today-all-india-volleyball-tournament)