നാദാപുരം : (nadapuram.truevisionnews.com) വനനിയമ ബിൽ ഭേദഗതിക്കെതിരെ കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കനൽ സംഘടിപ്പിച്ചു.
തൊട്ടിൽപ്പാലത്ത് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു.
സോജൻ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.രാജൻ മുഖ്യപ്രഭാഷണം നടത്തി.
പവിത്രൻ വട്ടക്കണ്ടി, സുശാന്ത് വളയം, പി.ജി. സത്യനാഥ്, കെ.സി. ബാലകൃഷ്ണൻ, ജോൺസൻ പുഞ്ചവാളി,സുരേഷ് കൂരാറ, ഒ.ടി. ഷാജി, പപ്പൻ തൊട്ടിൽപ്പാലം,
കെ.സി. കൃഷ്ണൻ മാസ്റ്റർ,സണ്ണി ഓലിക്കൽ, എൻ. പി.മൊയ്തു, വി.പി.സുരേഷ് മുതലായവർ സംസാരിച്ചു.സാജിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
#coal #protest #FarmersCongress #Nadapuram #Constituency #Committee #against #ForestActAmendment