---
title: "#AIYF | ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കണം -എ.ഐ.വൈ.എഫ്"
english_title: "#Strict #action #also #taken #control #drug #mafias #AIYF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257613/strict-action-also-taken-control-drug-mafias-aiyf"
published_at: "2024-12-20T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6764f6bb83eff_ayif.jpg"
keywords: []
---

# #AIYF | ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കണം -എ.ഐ.വൈ.എഫ്

> **Lead Summary:** **നാദാപുരം: ** സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം ശില്പശാല ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: ** സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം ശില്പശാല ആവശ്യപ്പെട്ടു.

കല്ലച്ചിയിൽ നടന്ന ശില്പശാല സംസ്ഥാന എക്സി. അംഗം ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് വിമൽ കുമാർ കണ്ണങ്കൈ അധ്യക്ഷനായി.

ജില്ലാ ആക്‌ടിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്ത്, മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, അശ്വിൻ മനോജ് സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായി അശ്വിൻ മനോജ് (പ്രസിഡണ്ട്), രാംജിത്ത് കല്ലിൽ, കെ.എം അനുരാഗ് (വൈസ് പ്രസി.), ലിനീഷ് അരുവിക്കര (സെക്രട്ടറി), കെ.പി രജീഷ്, പി രാഗേഷ് (ജോ:സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257613/strict-action-also-taken-control-drug-mafias-aiyf)