---
title: "#stabbed | വളയത്ത് യുവാവിന് കുത്തേറ്റു; കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ  "
english_title: "#young #man #stabbed #ring #Serious #neck #injury #friend #custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257674/young-man-stabbed-ring-serious-neck-injury-friend-custody"
published_at: "2024-12-20T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67651d68d32a2_stabbed.jpg"
keywords: []
---

# #stabbed | വളയത്ത് യുവാവിന് കുത്തേറ്റു; കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ  

> **Lead Summary:** **വളയം: ** വളയത്ത് യുവാവിന് കുത്തേറ്റു. കല്ലുനിരയിൽ സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത് .സംഭവത്തിൽ സുഹൃത്ത് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

## Article Content

**വളയം: ** വളയത്ത് യുവാവിന് കുത്തേറ്റു. കല്ലുനിരയിൽ സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത് .സംഭവത്തിൽ സുഹൃത്ത് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം . സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിലും കത്തികുത്തിലും കലാശിക്കുകയായിരുന്നു .

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു .

യുവവിന്റെ ശരീരത്തും മുറിപ്പാടുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത് . വിഷ്ണുവിന്റെ മറ്റു ചില സുഹൃത്തുക്കൾ തന്നെ മർദ്ദിച്ചു എന്ന് പറഞ്ഞുകൊണ്ട് ജിനീഷ് പരാതി നൽകി .

ഇരുവരുടെയും മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് വളയം പൊലീസ് അറിയിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257674/young-man-stabbed-ring-serious-neck-injury-friend-custody)