---
title: "#KallachiGovtUP | തുടക്കമായി; കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷിക ആഘോഷം തുടങ്ങി"
english_title: "#Kallachi #Govt #UP #School #Centenary #Celebration #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257779/kallachi-govt-up-school-centenary-celebration-started-new "
published_at: "2024-12-20T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67658d1552177_Untitled-1.jpg"
keywords: []
---

# #KallachiGovtUP | തുടക്കമായി; കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷിക ആഘോഷം തുടങ്ങി

> **Lead Summary:** നാദാപുരം : കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

## Article Content

നാദാപുരം : കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

2024 നവംബർ മാസം ആരംഭിച്ച് 2025 ഏപ്രിൽ മാസം വരെ നീണ്ടു നിൽക്കുന്ന ആഘോഷം ഇകെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ കവി പ്രൊഫ: വീരാൻകുട്ടി മുഖ്യ അതിഥിയായിരുന്നു. ജനപ്രതിനിധികളും , രാഷ്ട്രീയ പാർട്ടി പ്രതിനിധികളും , പി ടി എ ഭാരവാഹികളും പ്രസംഗിച്ചു

എൽ എസ് എസ് -യു എസ് എസ് വിജയികളെയും, കലാ, കായിക, ശാസ്ത്രമേള വിജയികളേയു ചടങ്ങിൽ അനുമോദിച്ചു

തുടർന്ന് പാർവ്വണ സി കെ യുടെ നാടോടിനൃത്തം മാത്യൂസ് വയനാടിൻ്റെ നേതൃത്വത്തിൽ വയനാട്ട് നാട്ടുകുട്ടം അവതരിപ്പിച്ച കനൽപ്പാട്ടുകൾ എന്നിവ അരങ്ങേറി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257779/kallachi-govt-up-school-centenary-celebration-started-new )